SignIn
Kerala Kaumudi Online
Saturday, 25 April 2026 8.30 AM IST

10 ലക്ഷത്തെ സംരക്ഷിച്ചു, പിന്നെയാണോ രണ്ടര ലക്ഷം : ടി.ടി.പ്രവീൺ

Increase Font Size Decrease Font Size Print Page
1

നാഗർകോവിൽ : സി.എസ്.ഐ സഭയിലെ 10 ലക്ഷം വരുന്ന ആൾക്കാരെ സംരക്ഷിച്ച വ്യക്തിയാണ് താൻ, പിന്നെയാണ് വിളവങ്കോട് നിയോജകമണ്ഡലത്തിലെ രണ്ടര ലക്ഷത്തോളം വരുന്ന ജനങ്ങൾ. അവരുടെ സന്തോഷത്തിലും ദുഃഖത്തിലും താൻ ഒപ്പം കാണുമെന്ന് വിളവങ്കോട് മണ്ഡലത്തിലെ കോൺഗ്രസ്‌ സ്ഥാനാർത്ഥി ടി.ടി. പ്രവീൺ.

തനിക്ക് തമിഴ്‌നാട്ടിൽ മാത്രമെ വോട്ടുള്ളു, കേരളത്തിൽ വോട്ടില്ല.താൻ വിളവങ്കോടുകാരനാണ് .അല്ലാതെ പുറത്തുള്ളവനല്ല, മലയാള ഭാഷ അറിയുന്നത് പോലെ തമിഴ് ഭാഷയും നന്നായിട്ട് സംസാരിക്കാൻ അറിയാം. താൻ വിജയിക്കുമെന്ന് ഭയന്നാണ് തന്റെ പേരിൽ ഓരോ ആരോപണങ്ങൾ ചുമത്തുന്നത്.

ജനങ്ങൾ അവസരം നൽകിയാൽ അത് പാഴാക്കില്ല, ജനങ്ങളുടെ ഓരോ ആവശ്യവും പരിഹരിക്കാൻ പറ്റുമെന്ന ഉറപ്പുമുണ്ട് -പ്രവീൺ കേരള കൗമുദിയോട് പറഞ്ഞു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.