
പത്തനംതിട്ട : ജില്ല സ്‌പോർട്‌സ് കൗൺസിലിന്റെ ആദ്യ സെക്രട്ടറിയും വോളിബാൾ നാഷണൽ റഫറിയുമായിരുന്ന ജോർജ്ജ് ഫിലിപ്പിന്റെ ഒന്നാം അനുസ്മരണ സമ്മേളനം ജോർജ്ജ് ഫിലിപ്പ് സ്‌പോർട്‌സ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്നു. പ്രസ്‌ക്ലബ് പ്രസിഡന്റ് ബിജു കുര്യൻ ഉദ്ഘാടനം ചെയ്തു .മികച്ച അദ്ധ്യാപകനുള്ള പുരസ്‌കാരം മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജിജി മാത്യൂ സ്കറിയായ്ക്ക് എം.ജി. യൂണിവേഴ്സിറ്റി സെനറ്റ് അംഗം അഡ്വ. ജോൺസൺ വിളവിനാൽ വിതരണം ചെയ്തു .
ജോർജ്ജ് ഫിലിപ്പ് സ്‌പോർട്‌സ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ കരുണാകരൻ കടമ്മനിട്ട അദ്ധ്യക്ഷത വഹിച്ചു. കൺവീനർ സലിം പി. ചാക്കോ , ബാബു വടക്കേൽ ,പ്രൊഫ.ടി. കെ. ജി നായർ , സുനു എലിസബേത്ത് കുര്യൻ, എം.വി സഞ്ജു ,എ. ഗോകുലേന്ദ്രൻ ,സോമരാജൻ , അഷറഫ് കെ , ജോർജ്ജ് ബിനുരാജ് ,കെ.സി വർഗ്ഗീസ് , രജീല ആർ. രാജം, പി.വി ഹരിഹരൻ , അഡ്വ. പി.സി ഹരി തുടങ്ങിയവർ പ്രസംഗിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |