
കോഴിക്കോട് : പന്തീരാങ്കാവിൽ യുവാവിനെ ഭീഷണിപ്പെടുത്തി സ്കൂട്ടറും മൊബൈൽ ഫോണും കവർന്ന കേസിൽ പന്തീരാങ്കാവ് സ്വദേശി വടക്കേടത്ത് മേത്തൽ വീട്ടിൽ സനിത്ത് ( 29 ), മണക്കടവ് സ്വദേശികളായ കളത്തിങ്ങൽ വീട്ടിൽ ജിഷ്ണു (21), ചാലിക്കര പനോളി വീട്ടിൽ മുഹമ്മദ് ഷഫീഖ് ( 26) എന്നിവരെ പന്തീരാങ്കാവ് പൊലീസ് പിടികൂടി. ഇവരുടെ സുഹൃത്തും കൂട്ടുപ്രതിയുമായ അഭിഷേകിനെ പൊലീസ് അന്വേഷിച്ചുവരികയാണ്. കഴിഞ്ഞ പത്തിനാണ് സംഭവം. പന്തീരാങ്കാവ് മാമ്പുഴ പാലത്തിനു താഴെവച്ച് ഇതുവഴി പോവുകയായിരുന്ന കൈമ്പാലം സ്വദേശിയായ മുഹമ്മദ് സൈദിനെ ഭീഷണിപ്പെടുത്തിയും, ആക്രമിച്ചും ഇയാളുടെ സ്കൂട്ടറും മൊബൈൽ ഫോണും കവരുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |