പെരിന്തൽമണ്ണ: സി.പി.എം അങ്ങാടിപ്പുറം മുൻ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ടി. അനീഷിന്റെ ഒന്നാം ചരമ ദിനത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. റെയിൽവേ ഗേറ്റ് പരിസരത്തു സംഘടിപ്പിച്ച അനുസ്മരണ യോഗം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി. രമേശൻ ഉദ്ഘാടനം ചെയ്തു. കെ.ടി. നാരായണൻ അദ്ധ്യക്ഷനായി. സി.പി.എം മങ്കട ഏരിയ കമ്മിറ്റി അംഗം അഡ്വ. ടി.കെ. റഷീദലി, പി. അബ്ദുൽ സമദ്, അങ്ങാടിപ്പുറം വെസ്റ്റ് ലോക്കൽ സെക്രട്ടറി എസ്. സുരേന്ദ്രൻ, സി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. സി.പി.എം അങ്ങാടിപ്പുറം ഈസ്റ്റ് ലോക്കൽ കമ്മറ്റി സെക്രട്ടറി സി. സജി സ്വാഗതവും കെ. അനിൽ കുമാർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |