കണ്ണൂർ: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം മേരാ യുവ ഭാരത് കണ്ണൂർ, സംസ്ഥാന യുവജന ക്ഷേമബോർഡ്, വേങ്ങാട് സാന്ത്വനം എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സന്തൂപ് സുനിൽകുമാർ സ്മാരക സ്വർണമെഡലിന് വേണ്ടിയുള്ള അഞ്ചാമത് ഉത്തര മലബാർ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. മെയ് 10ന് രാവിലെ 10 മണിക്ക് കണ്ണൂർ കോളേജ് ഓഫ് കൊമേഴ്സിലാണ് മത്സരം. നഴ്സറി, എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, ഓപ്പൺ ടു ഓൾ വിഭാഗമായാണ് മത്സരങ്ങൾ. പങ്കെടുക്കുന്ന മുഴുവൻ മത്സരാർത്ഥികൾക്കും അന്നു തന്നെ സർട്ടിഫിക്കറ്റ് നൽകുന്നതാണ്. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 75580 59543 എന്ന വാട്സ്ആപ്പ് നമ്പറിൽ മേയ് അഞ്ചിനു മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് 75938 87151 എന്ന നമ്പറിൽ ബന്ധപ്പെടുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |