
ശംഖുംമുഖം: ഭാര്യ മറ്റൊരു വിവാഹത്തിന് ശ്രമിക്കുന്നതിലുള്ള ദേഷ്യത്തിൽ,തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ.വലിയതുറ സ്വദേശി നിജിത്തിനെയാണ് (29) പൂന്തുറ പൊലീസ് പിടികൂടിയത്. ചെറിയതുറ സ്വദേശിയായ ഇയാൾ ഭാര്യ ഷയാന മിനിയുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു.
കഴിഞ്ഞ ദിവസം മുട്ടത്തറ സെന്റ് തോമസ് ചർച്ച് കോമ്പൗണ്ടിൽ നടന്ന ഗാനമേള കേൾക്കാൻ ഇയാളെത്തിയപ്പോൾ,ഷയാന മിനിയും അവിടെയുണ്ടായിരുന്നു. ഇവരെ കണ്ടതോടെ പ്രകോപിതനായ നിജിത്ത് ഇരുമ്പ് കമ്പികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. തുടർന്ന് യുവതി നൽകിയ പരാതിയിൽ പൂന്തുറ പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |