SignIn
Kerala Kaumudi Online
Monday, 11 May 2026 8.29 AM IST

റബറിനും കുരുമുളകിനും നല്ല കാലം

Increase Font Size Decrease Font Size Print Page
rubber-pepper

കോട്ടയം: വേനലിൽ ഷീറ്റ് വരവ് കുറഞ്ഞതോടെ ആഭ്യന്തര റബർ വിലയിൽ കുതിച്ചു കയറ്റം. ആർ.എസ്.എസ് ഫോർ റബർ ബോർഡ് വില 231രൂപയിൽ എത്തി. ക്രൂഡ് ഓയിൽ വില കുറഞ്ഞതോടെ അന്താരാഷ്ട്ര വില കിലോക്ക് അഞ്ചു രൂപ കുറ‌ഞ്ഞെങ്കിലും ബാങ്കോക്ക് ഫോർ വില 258 രൂപയിലാണ്. അന്താരാഷ്ട്ര വിലയിലെ വലിയ വ്യത്യാസത്തിന് അനുസരിച്ച് ആഭ്യന്തരവില വൈകാതെ 240 ൽ എത്തിയേക്കും. ഇറക്കുമതി കുറഞ്ഞതും ആഭ്യന്തര വില ഉയർത്തി. സിന്തറ്റിക് റബർ വില കൂടിയതോടെ ഷീറ്റും ക്രംബും ടയർ വ്യവസായികൾ കൂടുതലായി ഉപയോഗിക്കുന്നു.

ശക്തമായ വേനലിൽ നിലച്ച ടാപ്പിംഗ് ജൂൺ മാസത്തോടെയേ സജീവമാകൂ. എൽ.പി.ജി ക്ഷാമം ക്രംബ് റബർ ഫാക്ടറിയുടെ പ്രവർത്തനങ്ങളെ ബാധിച്ചു.

കുരുമുളകിന് ഡിമാൻഡ് കൂടുന്നു

ഉത്തരേന്ത്യൻ മസാല കമ്പനികൾ താത്പര്യം കാട്ടിയതോടെ കുരുമുളക് വില കിലോക്ക് 12 രൂപ ഉയർന്നു. ഇറക്കുമതി കുരുമുളക് ഇന്ത്യയിൽ എവിടെയും വിൽക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയത് ഹൈറേഞ്ച് കുരുമുളകിനെ ദോഷമാകുമെന്ന ആശങ്ക അസ്ഥാനത്തായി. തമിഴ്നാട്ടിൽ ഉത്പാദനം കുറഞ്ഞതും നേട്ടമായി. . ഉത്തരേന്ത്യൻ മസാല കമ്പനികളാണ് എരിവ് കൂടുതലുള്ള ഹൈറേഞ്ച് കുരുമുളക് വാങ്ങി കൂട്ടുന്നത്.

#കയറ്റുമതി നിരക്ക് (ടണ്ണിന്)

ഇന്ത്യ - 8000 ഡോളർ

ശ്രിലങ്ക- 6090 ഡോളർ

ഇന്തോനേഷ്യ- 6700 ഡോളർ

ബ്രസീൽ- 6600 ഡോളർ

വിയറ്റ്നാം - 6300ഡോളർ

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360