SignIn
Kerala Kaumudi Online
Tuesday, 21 April 2026 5.15 PM IST

സ്വർണം വീണ്ടും ഉയരങ്ങളിലേക്ക്? ഇന്നത്തെ വില അറിയാം

Increase Font Size Decrease Font Size Print Page
gold

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു ഗ്രാം 22കാരറ്റ് സ്വർണത്തിന് 20 രൂപയാണ് വർദ്ധിച്ചത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 14,260 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 1,14,080 രൂപയാണ്. പവന് 160 രൂപയാണ് കൂടിയത്.

സ്വർണവിലയിൽ തുടർച്ചയായ മാറ്റങ്ങൾ പ്രകടമാകുന്ന സാഹചര്യമാണ്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണവില 1,09,240 രൂപയാണ്. ഏപ്രിൽ രണ്ടിനാണ് ഈ വില രേഖപ്പെടുത്തിയത്. യുഎസ് - ഇറാൻ യുദ്ധത്തിന് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സ്വർണവില വർദ്ധിക്കുന്നത്. വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 275 രൂപയാണ് ഇന്നത്തെ വിപണിവില.

അതേസമയം, ഇന്ത്യയിൽ സ്വർണ പണയ വിപണി അതിവേഗം കുതിക്കുന്നുണ്ട്. മൊത്തം റീട്ടെയിൽ വായ്പാ വിതരണത്തിൽ സ്വർണ പണയത്തിന്റെ വിപണി വിഹിതം രണ്ടാമതെത്തിയെന്ന് ട്രാൻസ്യൂണിയൻ സിബിലിന്റെ 'ഗോൾഡ് ലോൺ ലാൻഡ്‌സ്‌കേപ്പ്' റിപ്പോർട്ട് വ്യക്തമാക്കുന്നു. 2022 മാർച്ചിന് ശേഷം സ്വർണ പണയ വായ്പ 3.8 മടങ്ങാണ് വളർച്ച നേടിയത്. ഇതോടെ റീട്ടെയിൽ ക്രെഡിറ്റ് പോർട്ട്‌ഫോളിയോയിലെ വിഹിതം 5.9 ശതമാനത്തിൽ നിന്ന് 11.1 ശതമാനമായി ഉയർന്നു.

വായ്പാ തുകയിലും വൻ വർദ്ധനയുണ്ട്. 2022ലെ ആദ്യ പാദത്തിൽ 90,000 രൂപയായിരുന്ന ശരാശരി വായ്പാ തുക കഴിഞ്ഞ ഡിസംബറിൽ 1.96 ലക്ഷം രൂപയായി ഉയർന്നു. പുതുതായി അനുവദിച്ച വായ്പകളുടെ മൊത്തം മൂല്യം 5.1 മടങ്ങാണ് വർദ്ധിച്ചത്.

TAGS: BUSINESS, GOLD, RATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.