SignIn
Kerala Kaumudi Online
Wednesday, 22 April 2026 9.03 AM IST

വൺ പോയിന്റ് വൺ ഓഹരികൾ ബി.എസ്.ഇയിലും

Increase Font Size Decrease Font Size Print Page
bse

കൊച്ചി: പ്രമുഖ ബിസിനസ് പ്രോസസ് മാനേജ്മെന്റ് കമ്പനിയായ വൺ പോയിന്റ് വൺ സൊലൂഷൻസിന്റെ ഓഹരികൾ ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ (ബി.എസ്.ഇ) ലിസ്റ്റ് ചെയ്തു. 544748 എന്ന സ്ക്രിപ് കോഡിൽ ഏപ്രിൽ 15 മുതൽ ട്രേഡിംഗ് ആരംഭിച്ചതായി കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. എൻ.എസ്.ഇയിൽ നേരത്തെ തന്നെ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയുടെ ഓഹരികൾബി.എസ്.ഇയിലും എത്തിയതോടെ മൂലധന വിപണിയിലെ ഇടപാടുകൾ കുടൂതൽ വിപുലമാവുകയും വലിയ വിഭാഗം നിക്ഷേപകർക്കിടയിൽ പ്രിയം വർദ്ധിക്കുമെന്നും വൺ പോയിന്റ് വൺ സൊലൂഷൻസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അക്ഷയ് ഛബ്ര പറഞ്ഞു. ബാങ്കിംഗ്, ധനകാര്യ സേവനങ്ങൾ, ഇൻഷ്വറൻസ്, ഇ കൊമേഴ്സ്, ഹെൽത്ത് കെയർ, ടെലി കമ്മ്യൂണിക്കേഷൻസ് എന്നീ മേഖലകളിൽ ബി.പി.എം സേവനങ്ങളിലൂടെ ശക്തമായ അടിത്തറയുണ്ട് വൺ പോയിന്റ് വൺ സൊലൂഷൻസിന്. പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് എ.ഐ, ഡാറ്റ അടിസ്ഥാന മേഖലകൾ, പ്രോസസ് ഓട്ടോമേഷൻ എന്നീ രംഗങ്ങളിൾ കമ്പനി തുടർച്ചയായി പണം നിക്ഷേപിക്കുകയും ചെയ്യുന്നു.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.