SignIn
Kerala Kaumudi Online
Wednesday, 22 April 2026 4.19 AM IST

പ്രതിസന്ധികൾ മറികടന്ന് ഇന്ത്യൻ ഐ.ടി കമ്പനികൾ

Increase Font Size Decrease Font Size Print Page
market

പുതിയ സാദ്ധ്യതകൾ നേട്ടമായി

കൊച്ചി: ആഗോള സാമ്പത്തിക തളർച്ചയും രാഷ്‌ട്രീയ അനിശ്ചിതത്വങ്ങളും നിർമ്മിത ബുദ്ധിയുടെ(എ.ഐ) അലങ്കോലങ്ങളും മറികടന്ന് ഇന്ത്യൻ ഐ.ടി കമ്പനികൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന ത്രൈമാസത്തിൽ മികച്ച മുന്നേറ്റം തുടരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച രൂക്ഷമായതിനാൽ ഇന്ത്യൻ ഐ.ടി മേഖല രാജ്യാന്തര വിപണിയിൽ മത്സരക്ഷമത ഉയർത്തിയതാണ് നേട്ടമായത്. നടപ്പു സാമ്പത്തിക വർഷത്തിലെ നാലാം ത്രൈമാസമായ ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ പ്രമുഖ ഐ.ടി കമ്പനികളായ ടി.സി.എസ്, വിപ്രോ എന്നിവ ഇക്കാലയളവിൽ മികച്ച നേട്ടമാണ് വിൽപ്പനയിലും ലാഭത്തിലും കൈവരിച്ചത്. എ.ഐയുടെ വളർച്ച സംബന്ധിച്ച ആശങ്കകളിൽ വലിയ കഴമ്പില്ലെന്ന വിലയിരുത്തലാണ് കമ്പനികളുടെ പ്രവർത്തന ഫലങ്ങൾ വ്യക്തമാക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടി.സി.എസിന്റെ അറ്റാദായം കഴിഞ്ഞ ത്രൈമാസത്തിൽ 12 ശതമാനം ഉയർന്ന് 13,718 കോടി രൂപയായി. കമ്പനിയുടെ വരുമാനം 10 ശതമാനം വർദ്ധനയോടെ 70,698 കോടി രൂപയിലെത്തി. യു.എസ്, യൂറോപ്യൻ കമ്പനികൾ ഇപ്പോഴും വലിയ തോതിൽ ഇന്ത്യൻ സ്ഥാപനങ്ങളുടെ സേവനങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്.

രാജ്യത്തെ മൂന്നാമത്തെ വലിയ ഐ.ടി കമ്പനിയായ വിപ്രോയുടെ അറ്റാദായം അവലോകന കാലയളവിൽ 12 ശതമാനം ഉയർന്ന് 3,502 കോടി രൂപയിലെത്തി. കമ്പനിയുടെ വരുമാനം 0.6 ശതമാനം വർദ്ധിച്ച് 24,600 കോടി രൂപയായി.

ഓഹരി വിലയിൽ കുതിപ്പ്

എ.ഐ ആശങ്കയിൽ കനത്ത തിരിച്ചടി നേരിട്ട ഐ.ടി ഓഹരികൾ പശ്ചിമേഷ്യയിലെ പ്രതിസന്ധിക്കിടെയിലും മികച്ച നേട്ടമുണ്ടാക്കി. ഏപ്രിലിൽ ഐ.ടി കമ്പനികളുടെ ഓഹരി വിലയിൽ 16 മുതൽ 30 ശതമാനം വരെ വർദ്ധനയാണുണ്ടായത്. ഒറക്കിൾ, എംഫസിസ്. എൽ.ടിഐ മൈൻഡ് ട്രീ, ടി.സി.എസ്. വിപ്രോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയെല്ലാം നടപ്പുമാസം നേട്ടമുണ്ടാക്കി.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.