
മുംബയ്: ഐപിഎല്ലിൽ ഹോംഗ്രാണ്ടിലെ മത്സരത്തിൽ മുംബയ് ഇന്ത്യൻസ് പഞ്ചാബ് കിംഗ്‌സിനോട് ദയനീയ തോൽവി ഏറ്റുവാങ്ങുന്നതാണ് കഴിഞ്ഞദിവസം കണ്ടത്. മുംബയ് ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം 21 പന്തുകൾ അവശേഷിക്കെ പഞ്ചാബ് നേടിയെടുത്തു. മത്സരത്തിനിടെ മുതിർന്ന താരങ്ങൾ തമ്മിൽ ഉരസൽ നടന്നതും മുംബയ്‌ക്ക് നാണക്കേടുണ്ടാക്കിയ സംഭവമായി.
ഫീൽഡ് സെറ്റ് ചെയ്യുന്നതിന്റെ പേരിലാണ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും സൂപ്പർ താരം ജസ്‌പ്രീത് ബുംറയും തമ്മിൽ തർക്കിച്ചത്. പഞ്ചാബ് ക്യാപ്‌റ്റൻ ശ്രേയസ് അയ്യർ മികച്ച രീതിയിൽ ബാറ്റ് ചെയ്യവെ ഫീൽഡിംഗ് ചെയ്‌ഞ്ച് കൊണ്ടുവരികയായിരുന്നു പാണ്ഡ്യ. എന്നാൽ ബുംറ മാറാതായതോടെ ഹാർദ്ദിക് വല്ലാതെ അസ്വസ്ഥനായി. ഒടുവിൽ ഹാർദിക്കിന്റെ പിടിവാശിക്ക് വഴങ്ങി ബുംറ മാറിനിന്നു. മുംബയ് ടീമിലെ മുതിർന്ന താരങ്ങൾ തമ്മിൽ വലിയ അഭിപ്രായവ്യത്യാസമുണ്ടെന്ന് മുൻപും വാർത്തകൾ വന്നിരുന്നു ഇത് വെളിവാക്കുന്നതായിരുന്നു ഈ സംഭവം. ഇരുതാരങ്ങളും തർക്കിക്കുന്നത് കണ്ട് രോഹിത്ത് ശർമ്മ അസ്വസ്ഥനാകുന്നതും ദൃശ്യങ്ങളിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |