കൊടിയത്തൂർ: പൊറ്റമ്മൽ നിഷാദ്മോൻ ട്രസ്റ്റ് സംഘടിപ്പിച്ച ഒന്നാമത് അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഫൈനലിൽ ഡെകോർ വാലില്ലാപ്പുഴയെ ഒരു ഗോളിന് പരാജയപ്പെടുത്തി റഷീദ എഫ് സി എടവണ്ണപ്പാറ വിജയികളായി. ചാമ്പ്യന്മാരായ ടീമിന് നിഷാദ്മോൻ ട്രസ്റ്റ് നൽകുന്ന ക്യാഷ് അവാർഡും സുൽഫിക്കർ ബാവ മെമ്മോറിയൽ ട്രോഫിയും സമ്മാനിച്ചു. റണ്ണേഴ്സപ്പിനുള്ള കൊട്ടുപ്പുറത്തു കണ്ടി കോയാമുട്ടി ആന്റ് ഫാത്തിമ മെമ്മോറിയൽ ക്യാഷ് അവാർഡും എലിയങ്ങോട്ട് നാരായണൻ മെമ്മോറിയൽ ട്രോഫിയും ഡെകോർ വാലില്ലാപ്പുഴ ടീമിന് സമ്മാനിച്ചു. കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബൂബക്കർ, ഇ ശരീഫുദ്ദീൻ, ഇ.അരുൺ, വി.കെ അബൂബക്കർ, പ്രമോദ്, കെ. വി അബ്ദുസലാം, അസീസ് കുന്നത്ത്, സി സദാനന്ദൻ, പി ബാലൻ, പി രാമൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |