SignIn
Kerala Kaumudi Online
Wednesday, 22 April 2026 2.56 AM IST

അക്ഷയതൃതീയ: ‘ബൈ ഓൺ ഡിപ്‌സ്’ തന്ത്രം മികച്ചതെന്ന് മോത്തിലാൽ ഓസ്വാൾ

Increase Font Size Decrease Font Size Print Page
motilal

കൊച്ചി: നടപ്പുവർഷത്തെ അക്ഷയതൃതീയ ആഘോഷത്തിൽ വിപണിയിലെ ചാഞ്ചാട്ടങ്ങൾ തുടർന്നേക്കാമെങ്കിലും,വില കുറയുമ്പോൾ വാങ്ങുന്ന (ബൈ ഓൺ ഡിപ്‌സ്) നിക്ഷേപ തന്ത്രം ഗുണകരമാകുമെന്ന് മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസിന്റെ ഏറ്റവും പുതിയ കമ്മോഡിറ്റീസ് ഇൻസൈറ്റ് റിപ്പോർട്ട്. സ്വർണ വിലയിൽ ഈ വർഷം പത്ത് ശതമാനത്തിലധികം വർദ്ധനയുണ്ടായെന്നും റിപ്പോർട്ട് പറയുന്നു. ആഗോള വിപണിയിലെ സമ്മിശ്ര സാഹചര്യങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നതെന്ന് മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസിന്റെ കമ്മോഡിറ്റീസ് വിഭാഗം റിസർച്ച് ഹെഡ് നവനീത് ദമാനി പറഞ്ഞു. വിപണി അസ്ഥിരമാകുമ്പോൾ സമ്പാദ്യം സുരക്ഷിതമായി സൂക്ഷിക്കാൻ ഇന്ത്യൻ നിക്ഷേപകർ സ്വർണം വിശ്വസ്തമായ നിക്ഷേപമാർഗമായി കരുതുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അക്ഷയതൃതീയ പോലുള്ള വിശേഷ അവസരങ്ങളിൽ സ്വർണം ഭൗതികമായി വാങ്ങുന്ന രീതിക്ക് ഇപ്പോഴും പ്രിയമേറെയാണെങ്കിലും, എളുപ്പത്തിൽ പണമാക്കാമെന്ന മെച്ചം മുൻനിർത്തി മറ്റു സ്വർണ നിക്ഷേപങ്ങളിലേക്ക് മാറാനുള്ള പ്രവണത വരുംദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്ന് കമ്മോഡിറ്റി അനലിസ്റ്റ് മാനവ് മോദി പറഞ്ഞു.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.