
കൊച്ചി: ആഗോള സാമ്പത്തിക മേഖലയ്ക്ക് ആശ്വാസം പകർന്ന് ക്രൂഡോയിൽ വില കുത്തനെ ഇടിഞ്ഞു. വെടിനിറുത്തൽ കാലത്ത് ഹോർമുസ് ഇടനാഴി എല്ലാ രാജ്യങ്ങൾക്കുമായി പൂർണമായി തുറക്കുമെന്ന ഇറാന്റെ പ്രഖ്യാപനവും ട്രംപിന്റെ അനുകൂല പ്രതികരണവുമാണ് വിലയിടിവ് രൂക്ഷമാക്കിയത്. ഇന്നലെ ബ്രെന്റ് ക്രൂഡ് വില പത്ത് ശതമാനം തകർന്ന് ബാരലിന് 88 ഡോളറിലെത്തി. അമേരിക്കൻ ക്രൂഡിന്റെ വില 11 ഡോളർ കുറഞ്ഞ് 84 ഡോളറിലെത്തി. ഇതോടെ ലോകമൊട്ടാകെ ഇന്ധന പ്രതിസന്ധി ഒഴിവാകുമെന്ന പ്രതീക്ഷയേറി. ഇന്ന് മുതൽ ഇന്ത്യയിലേക്കുള്ള എൽ.പി.ജി ടാങ്കറുകൾ അടക്കം ഹോർമുസിലൂടെ കടക്കുന്നതിന് വഴിയൊരുങ്ങി. ഇതോടെ പാചകവാതക പ്രതിസന്ധി ഇന്ത്യയിൽ പൂർണമായും ഒഴിയുമെന്നാണ് വിലയിരുത്തുന്നത്.
എണ്ണ വില കുത്തനെ കുറഞ്ഞതോടെ അമേരിക്കൻ ഓഹരി വിപണി ഇന്നലെ മികച്ച മുന്നേറ്റം നടത്തി. ലോകമൊട്ടാകെ നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകുന്നതിന് എണ്ണ വിലയിലെ ഇടിവ് സഹായിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |