
വെച്ചൂച്ചിറ : പരുവ മഹാദേവക്ഷേത്രത്തിൽ പ്രതിഷ്‌ഠാദിന മഹോത്സവം വിശേഷാൽ പൂജാദി കർമ്മങ്ങളോടെ 20ന് നടക്കും. തന്ത്രി പുത്തില്ലം നാരായണൻ നമ്പൂതിരി കാർമ്മികത്വം വഹിക്കും. കളഭാഭിഷേകം, കലശപൂജ തുടങ്ങിയ പൂജകൾക്ക് പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി അറിയിക്കണം. ചടങ്ങുകൾ രാവിലെ 5ന് നിർമ്മാല്യദർശനം, 5.30ന് അഭിഷേകം, അഷ്ടദ്രവ്യ ഗണപതിഹോമം, ശിവപുരാണ പാരായണം, 9 മുതൽ: നവകം. കലശപൂജ 10.30ന് കലശാഭിഷേകം പഞ്ചവാദ്യം, സമ്പൂർണ്ണ കളഭാഭിഷേകം, ഉച്ചപൂജ, ശ്രീഭൂതബലി, 1.30ന് അന്നദാനം, വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന, അത്താഴപൂജ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |