
കാക്കനാട്: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ 34-ാം ജില്ലാ സമ്മേളനം 20ന് കാക്കനാട് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. യൂണിയൻ സംസ്ഥാന രക്ഷാധികാരി എൽ. സദാശിവൻ നായർ സമ്മേളനം ഉദ്ഘാടനം ചെയ്യും. എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറി ഡി.പി.ദിപിൻ, സെൻട്രൽ ഗവ.പെൻഷണേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി ടി.കെ.സജീവൻ തുടങ്ങിയവർ സംസാരിക്കും. യൂണിയൻ ജില്ലാ പ്രസിഡന്റ് ബി.വി.അഗസ്റ്റിൽ അദ്ധ്യക്ഷത വഹിക്കും. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് കഴിഞ്ഞ വർഷം മലയാള ബിരുദ പരീക്ഷയ്ക്ക് ഉന്നത വിജയം കരസ്ഥമാക്കിയ വിനോസ് ലാലിന് ജില്ലാ രക്ഷാധികാരി വി.മുരളീധരൻ മാസ്റ്റർ പ്രൊഫ.കുഞ്ഞികൃഷ്ണൻ മേനോൻ സ്മാരക അവാർഡ് നൽകി ആദരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |