
കൊച്ചി: പ്രമുഖ സമൂഹ മാദ്ധ്യമമായ ഫേസ് ബുക്കിന്റെ ഉടമകളായ മെറ്റ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. മേയ് 20ന് 8,000 ജീവനക്കാരെ ഒഴിവാക്കാക്കുള്ള മെറ്റയുടെ തീരുമാനം നടപ്പിലായേക്കും. ഫേസ് ബുക്ക്, ഇൻസ്‌റ്റാഗ്രാം എന്നീ സമൂഹ മാദ്ധ്യമങ്ങളുടെ ഉടമകളായ മെറ്റ ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായാണ് വലിയ തോതിൽ ജീവനക്കാരെ പിരിച്ചുവിടുന്നത്. ജൂണിന് ശേഷം കൂടുതൽ ജീവനക്കാരെ പിരിച്ചുവിട്ടേക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവോടെ സാങ്കേതിക രംഗത്ത് മനുഷ്യ വിഭവശേഷിയുടെ ഉപയോഗം കുറയുകയാണ്. കഴിഞ്ഞ മാസങ്ങളിൽ ആമസോൺ 30,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |