
കൊച്ചി: കേരളവിഷൻബ്രോഡ്‌ബാൻഡ് നിലവിലുള്ള വരിക്കാർക്കും പുതിയ വരിക്കാർക്കുമായി സംഘടിപ്പിച്ച കണക്ട് ആൻഡ് വിൻ പദ്ധതിയിൽ മൂന്നാംഘട്ട നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു. ജനുവരി ഒന്നിന് ആരംഭിച്ച് ആറുമാസം നീണ്ടുനിൽക്കുന്ന പ്രതിമാസ നറുക്കെടുപ്പ് പദ്ധതിയാണ് പുരോഗമിക്കുന്നത്. ഈ പദ്ധതിയിലൂടെ ബ്രോഡ്ബാന്റ് വരിക്കാർക്ക് 100 ഇ.വി ബൈക്കുകൾ, 200 ടെലിവിഷനുകൾ, ബംപർ സമ്മാനമായി ഒരു ഇ.വി കാർ ഉൾപ്പടെ മൊത്തം രണ്ട് കോടി രൂപയുടെ സമ്മാനങ്ങളാണ് നൽകുന്നത്. മാർച്ച് മാസത്തിലെ നറുക്കെടുപ്പ് കൊച്ചി കേബിൾ ടിവി ഓപ്പറേറ്റേർസ് അസാേസിയേഷൻ (സി.ഒ.ഐ) ഭവനിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ നടന്നു. നറുക്കെടുപ്പിൽ ഭാഗ്യശാലികളായ അഞ്ച് പേർക്ക് ഇ.വി ബൈക്കും അഞ്ച് പേർക്ക് ടെലിവിഷനും സമ്മാനത്തിന് അർഹരായി. സി ഒ എ സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹനും സംസ്ഥാന ജനറൽ സെക്രട്ടറി പി ബി സുരേഷുമാണ് വിജയികളുടെ പേര് നറുക്കെടുത്തത്. സി.ഒ.എ ട്രഷറർ ബിനു ശിവദാസ്. കേരളവിഷൻ ഗ്രൂപ്പ് ചെയർമാൻ പി.പി സുരേഷ് കുമാർ, മാനേജിംഗ് ഡയറക്ടർ അനിൽ മംഗലത്ത്. എക്‌സിക്യുട്ടീവ് ഡയറക്ടർമാരായ സി. സുരേഷ് കുമാർ, കെ. വിരാജൻ, കേരളവിഷൻ ന്യൂസ് ചെയർമാൻ പി. എസ് സിബി എന്നിവർ പങ്കെടുത്തു.
ഫൈവ്സ്റ്റാർ കേബിൾ വിഷൻ കസ്റ്റമർ അഷ്ബിൻ ആന്റണി, പാത്തിൽ, കുട്ടനാട്. കെ ലിംഗ് നെറ്റ്‌വർക്കിലെ അഖിൽ ജോണി, വയനാട്. ശക്തി നെറ്റ്‌വർക്ക് കല്ലുമല ഉപഭോക്താവ് സാന്റി എബ്രഹാം, ആലപ്പുഴ. ചെക്കാലയിൽ കേബിൾ വിഷൻ കസ്‌റ്റമറായ കെ. മോഹനൻ, ശ്രുതിലയം, പുതുകുളങ്ങര. സിറ്റി കേബിൾ കസ്റ്റമറായ അജോമോൻ എന്നിവർക്ക് ടുവ്രലർ ലഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |