മുക്കം: കൂടരഞ്ഞി കൃഷി ഭവനിലേക്ക് സ്ഥലം മാറിപ്പോവുന്ന മുക്കം നഗരസഭ കൃഷി ഓഫീസർ ടിൻസി ടോമിന് മുക്കം മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ. കെ.പി ചാന്ദ്നി ഉദ്ഘാടനം ചെയ്തു. വളപ്പിൽ ശിവശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അബ്ദുൾ അസീസ് വാർപ്പിൽ, മനീഷ ഉള്ളാട്ടിൽ, കെ പി ബിന്ദു , ഭവന വിനോദ്, റാഷിദ് കുന്നത്ത്, മുനിസിപ്പൽ സെക്രട്ടറി കൃഷ്ണ ഗോപാൽ, കൗൺസിലർമാരായ അബ്ദുള്ള കുട്ടി, ബബിത മനോജ്, മുഹമ്മദ് നസീം, വി.ലീല, ബിന്ദു രാജൻ, അനിത ബാബു, ടിൻസി ടോം തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |