
മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളിയിൽ ഞായറാഴ്ചയുണ്ടായ ശക്തമായ കാറ്റിൽ വീടിന് മുകളിലേക്ക് മരം വീണു. പേഴയ്ക്കാപ്പിള്ളി സെൻട്രൽ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന കമ്മറ്റം മക്കാർ കെ.എമ്മിന്റെ ഷീറ്റ് മേഞ്ഞ വീടിന് മുകളിലേക്കാണ് സമീപവാസിയുടെ പുരയിടത്തിൽ നിന്നിരുന്ന റബ്ബർ മരം വീണത്. കുട്ടികൾ ഉൾപ്പടെയുള്ള അഞ്ചംഗ കുടുംബം വീട്ടിൽ ഉണ്ടായിരുന്ന സമയത്താണ് മരം വീണതെങ്കിലും ആർക്കും പരിക്കുകളില്ല. സമീപവാസിയുടെ പുരയിടത്തിൽ നിൽക്കുന്ന ആഞ്ഞിലി, തേക്ക്, റബ്ബർ, തെങ്ങ് തുടങ്ങിയ വൃക്ഷങ്ങൾ തങ്ങളുടെ ജീവന് ഭീഷണിയാണെന്നും അവ മുറിച്ച് മാറ്റണമെന്നും ആവശ്യപ്പെട്ട് വർഷങ്ങളായി വിവിധ ഉദ്യോഗസ്ഥർക്ക് പരാതി നൽയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അധികൃതർ മരങ്ങൾ മുറിച്ച് മാറ്റണമെന്ന് നിർദ്ദേശിച്ചിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് മക്കാർ പറഞ്ഞു. മരം വീണതിനെത്തുടർന്ന് പഞ്ചായത്തധികൃതരുടെ നിർദ്ദേശപ്രകാരം സമീപവാസി വീടിന് മുകളിലേക്ക് പതിച്ച മരങ്ങൾ വെട്ടിമാറ്റാനുള്ള നടപടികൾ ആരംഭിച്ചു. മക്കാറിന്റെ വീടിന്റെ മേൽക്കൂരയും ടാങ്കും ഉൾപ്പെടെ തകർന്നിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |