
പറവൂർ: ശിവഗിരി ധർമ്മസംഘം ട്രസ്റ്രിലെ ആദ്യ വനിതാസന്യാസിനിയും വടക്കേക്കര പാല്യത്തുരുത്ത് ശ്രീനാരായണ സേവികാശ്രമം മഠാധിപതിയുമായിരുന്ന സ്വാമിനി അമൃതമാതയുടെ 18-മത് സമാധിദിനാചരണം ഇന്ന് ആശ്രമത്തിൽ നടക്കും. രാവിലെ 5.30ന് പ്രാർത്ഥന, 6ന് ഗുരുദേവ അഷ്ടോത്തരി നാമാർച്ചന, 6.45ന് ഹോമം, 9.30ന് സമാധി മണ്ഡപത്തിൽ പുഷ്പാർച്ചന, 10ന് സമാധിദിനാചരണ സമ്മേളനം തോട്ടുവ മംഗളഭാരതി ആശ്രമത്തിലെ ലീലാമണി അമ്മ ഉദ്ഘാടനം ചെയ്യും. വി.എസ്.പി.എം ട്രസ്റ്ര് പ്രസിഡന്റ് സി.വി. കൃഷ്ണമണി അദ്ധ്യക്ഷയാകും. വി.ആർ.തങ്കമണി അനുസ്മരണ പ്രഭാഷണം നടത്തും. ട്രസ്റ്റ് സെക്രട്ടറി കെ.ജി.സന്തോഷ്, വൈസ് പ്രസിഡന്റ് മിൽട്ടൻ, പഞ്ചായത്ത് അംഗങ്ങളായ കെ.കെ. ഗിരീഷ്, ടി.എ.അനീഷ്, വാവക്കാട് എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് പി.കെ.സായി എന്നിവർ സംസാരിക്കും. ഉച്ചയ്ക്ക് 12ന് ഗുരുപൂജ, വൈകിട്ട് 6.30ന് മോക്ഷദീപം തെളിക്കൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |