SignIn
Kerala Kaumudi Online
Wednesday, 22 April 2026 4.38 AM IST

അവധിക്കാലം ആഘോഷമാക്കാൻ കുടുംബശ്രീയുടെ ഡെലെലു

Increase Font Size Decrease Font Size Print Page
sree

പത്തനംതിട്ട : കുട്ടികൾക്ക് അവധിക്കാലം ഉല്ലാസമാക്കാൻ ഡെലെലു ക്യാമ്പുമായി കുടുംബശ്രീ. ആരോഗ്യ വകുപ്പും റോഡ് സേഫ്റ്റി, കാർഷിക , വെറ്ററിനറി വിഭാഗങ്ങളുമായി സംയോജിച്ചു നടപ്പിലാക്കുന്ന സമ്മർ ക്യാമ്പാണിത്. അവധിക്കാലത്ത് കുട്ടികളിൽ വർദ്ധിച്ച് വരുന്ന സ്‌ക്രീൻ അഡിക്ഷൻ കുറയ്ക്കുന്നതിനായി 10 ദിവസത്തെ ക്യാമ്പ് എല്ലാ പഞ്ചായത്തുകളിലും 30 വരെ നടക്കും.

പ്രധാന ലക്ഷ്യം

കുട്ടികളിൽ വർദ്ധിച്ചു വരുന്ന മൊബൈൽ, ടി.വി ഉപയോഗം മൂലമുള്ള സ്‌ക്രീൻ ടൈം കുറയ്ക്കുകയും അവരെ സൃഷ്ടിപരവും ശാരീരികമാനസിക വളർച്ചയ്ക്ക് സഹായകവുമായ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

♦ ദിവസവും വൈകിട്ട് 3 മുതൽ 5 വരെയാണ് ക്യാമ്പ്

♦ 27ന് ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും

ജില്ലയിലെ 58 സി.ഡി.എസുകളിലും 10 ദിവസത്തെ സമ്മർ ക്യാമ്പ് നടക്കും

ക്യാമ്പിലെ പ്രവർത്തനങ്ങൾ

1.ഐസ് ബ്രേക്കിംഗ്

2.ടീം ബിൽഡിംഗ് പ്രവർത്തനങ്ങൾ

3.കൃഷി പ്രവർത്തനങ്ങൾ

4.ആരോഗ്യവും വ്യക്തിഗത ശുചിത്വവും

5.പരിസ്ഥിതി ബോധവൽക്കരണം

6.ലൈഫ് സ്‌കിൽ എഡ്യുക്കേഷൻ

7.വായന പ്രോത്സാഹനം

8. സൃഷ്ടിപരമായ പ്രവർത്തനങ്ങൾ

9. നോ കുക്ക് ഫുഡ് പ്രവർത്തനങ്ങൾ
10. റോഡ് സുരക്ഷ

11. സാമൂഹിക ബോധവൽക്കരണം

12. പ്ലാസ്റ്റിക് നിരോധനവും പരിസ്ഥിതി സംരക്ഷണവും

ജില്ലയിലെ ബാലസഭ ആർ.പിമാർ സി.ഡി.എസുകളിൽ ക്യാമ്പിന് നേതൃത്വം നൽകും. വിവിധ വകുപ്പുകളുടെ സജീവ സഹകരണം ഉറപ്പാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നേരിട്ട് ക്ലാസുകൾ കൈകാര്യം ചെയ്യുകയും ഫീൽഡ് സന്ദർശനങ്ങൾ സംഘടിപ്പിക്കുകയും ചെയ്യും.

കുടുംബശ്രീ അധികൃതർ

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.