
അമ്പലപ്പുഴ: ജനകീയ ഡോക്‌ടറും ആലപ്പുഴ ഗവ.ടി.ഡി മെഡിക്കൽ കോളേജ് പ്രിൻസിപ്പലുമായ ഡോ.ബി.പത്മകുമാർ വിരമിക്കുന്നു. കുറഞ്ഞ കാലയളവിൽ തന്നെ പി.ടി.എയുമായി കൈകോർത്ത് ആലപ്പുഴ കോളേജിന്റെ അക്കാഡമിക് വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഡോ.പ്രദീപ് നായർ (എച്ച്.ഒ.ഡി, ഡെർമെറ്റോളജി), ഡോ.ലൈലകുമാരി ( ഡെർമെറ്റോളജി വിഭാഗം), ഡോ.പൂർണ്ണിമ കെ.എൻ (പീഡിയാട്രിക് വിഭാഗം), ഡോ.സജി മേരി വർഗീസ് (പാത്തോളജി വിഭാഗം), ഡോ. ജേക്കബ് (ഫിസിയോളജി വിഭാഗം) എന്നിവരും അദ്ദേഹത്തിനൊപ്പം വിരമിക്കുന്നുണ്ട്.
പി.ടി.എയുടെ നേതൃത്വത്തിൽ കോളേജ് യൂണിയന്റെ സഹകരണത്തോടെ, വിരമിക്കുന്ന ഡോക്ടർമാരുടെ യാത്രയയപ്പ് സമ്മേളനം 23ന് വൈകിട്ട് 4.30 ന് ആലപ്പുഴ മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും.
മുൻ ഇന്ത്യൻ അംബാസിഡർ ഡോ.ടി.പി ശ്രീനിവാസൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ദൂരദർശൻ തയ്യാറാക്കിയ ആലപ്പുഴ മെഡിക്കൽ കോളേജ് - ചരിത്ര പഥങ്ങളിലൂടെ എന്ന ഡോക്യുമെന്ററിയുടെ പ്രകാശനം ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ഡോ.കെ.വി.വിശ്വനാഥൻ നിർവ്വഹിക്കും. തുടർന്ന് തിരുവനന്തപുരം കമുകറ ഫൗണ്ടേഷന്റെ ഓൾഡ് ഈസ് ഗോൾഡ് ഗാനസന്ധ്യ (പത്മരാഗം) അരങ്ങേറും. പി.ടി.എ പ്രസിഡന്റ് ഗോപകുമാർ.സി ,സെക്രട്ടറി ഡോ.സ്നേഹ എസ്. നായർ, വൈസ് പ്രസിഡന്റ് ഷാജി വാണിയപുരയ്ക്കൽ, കോളേജ് യൂണിയൻ ചെയർപേഴ്സൺ സാൻ മരിയ ബേബി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |