SignIn
Kerala Kaumudi Online
Friday, 24 April 2026 10.59 PM IST

കഞ്ചാവ് വേട്ട: മയക്കുമരുന്ന് സംഘത്തലവൻ അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
narcotic

അങ്കമാലി: അങ്കമാലിയിൽ കഴിഞ്ഞദിവസം 62 കിലോ കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് മുഖ്യപ്രതി അറസ്റ്റിൽ. പറവൂർ മാക്കനായി കൂവപ്പുറത്ത് വീട്ടിൽ അബ്ദുൽ ജബ്ബാറിനെയാണ് (റൊണാൾഡൊ ജബ്ബാർ 46) അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇടനിലക്കാരെ ഉപയോഗിച്ച് ഒഡിഷ, പശ്ചിമ ബംഗാൾ, അസാം, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് വൻ വില്പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് ഇയാൾ. മയക്കുമരുന്ന് ഉൾപ്പെടെ ഇരുപതോളം കേസുകളിൽ പ്രതിയാണ്.

റൂറൽ ഡാൻസാഫ് ടീമിന്റെ മൂന്നു മാസം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പ്രതി എറണാകുളം റൂറൽ പൊലീസിന്റെ വലയിലായത്. ഒളിച്ചുതാമസിക്കുകയായിരുന്ന ഈരാറ്റുപേട്ടയിലെ വാടകവീട് വളഞ്ഞാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആഡംബര കാറിൽ മയക്കുമരുന്ന് കടത്തിയ കാസർകോട് സ്വദേശി ഹനീഫിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഒഡിഷയിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്നത് അബ്ദുൽ ജബ്ബാറിന് വേണ്ടിയായിരുന്നു. 31 പാക്കറ്റുകളിലായി കാറിന്റെ പിൻസീറ്റിലെ പ്രത്യേക അറയിലൊളിപ്പിച്ച് ഈരാറ്റുപേട്ടയിലെത്തിക്കുകയായിരുന്നു ലക്ഷ്യം. കടത്തുന്നതിനിടയിൽ അങ്കമാലി ടി.ബി. ജംഗ്ഷനിൽ വച്ച് റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പൊലീസും ചേർന്ന് സാഹസികമായി പിടികൂടുകയായിരുന്നു. കഞ്ചാവ് കടത്തുന്നതിനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. ജെ. ഉമേഷ് കുമാർ, ആലുവ ഡിവൈ.എസ്.പി. ബാബുക്കുട്ടൻ, എസ്.ഐമാരായ എം.കെ. ശ്യാം, ലാൻസി ദാസ്, കെ.പി. വിജു, എം.എസ്. വിജീഷ്, എ.എസ്.ഐ. ടി.ആർ. രാജീവ്, സീനിയർ സി.പി.ഒ ജിബിൻ കൃഷ്ണ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.