പീരുമേട്: മഴക്കാലപൂർവ്വ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വണ്ടിപ്പെരിയാർ പഞ്ചായത്തിൽ ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കി. നെല്ലിമലയിൽ പ്രവർത്തിക്കുന്ന അറവുശാലയ്ക്ക് അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകി. പൊതുജനാരോഗ്യത്തിന് ഭീഷണിയാകും വിധം പ്രവർത്തിക്കുകയും കശാപ്പ് ചെയ്യുന്ന മൃഗങ്ങളുടെ അവശിഷ്ടങ്ങളും. രക്തം, ചാണകം എന്നിവയടക്കം തോട്ടിലേക്ക് ഒഴുക്കി വിട്ടതിനും എതിരായാണ് നടപടി. വിവിധ ഭക്ഷണശാലകളിൽ നടത്തിയ പരിശോധനയിൽ കുറ്റങ്ങൾ കണ്ടെത്തിയ ഒൻപത് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ജലാശങ്ങളിൽ മാലിന്യംതള്ളുന്ന വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കുമെതിരെ കേരള പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുക്കുമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ കെ.ആർ ഷാജിമോൻ അറിയിച്ചു. പരിശോധനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ശ്രീകുമാർ, ശ്യാം, രമ്യ, ട്വിങ്കിൾ, അഞ്ജലി, എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |