
മുണ്ടക്കയം ഈസ്റ്റ് : പെരുവന്താനം പഞ്ചായത്തിലെ ടി.ആർ.ആൻഡ് ടി എസ്റ്റേറ്റിലെ ചെന്നാപ്പാറ മുകളിൽ പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കാൻ വനംവകുപ്പ് കൂടുതൽ ക്യാമറകൾ സ്ഥാപിച്ചു. മേഖലയിൽ വളർത്ത് മൃഗങ്ങൾക്ക് നേരെ പുലിയുടെ ആക്രമണം പതിവാണ്. കഴിഞ്ഞ ദിവസം എസ്റ്റേറ്റിലെ തൊഴിലാളിയുടെ പശു ചത്തിരുന്നു. ഇതിനിടെ പുലിയെ പിടിക്കാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെയാണ് 12 ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനമായത്. പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞാൽ കൂട് സ്ഥാപിക്കുന്നതടക്കമുള്ള തുടർനടപടിസ്വീകരിക്കും. വന്യമൃഗ ആക്രമണം രൂക്ഷമായ മേഖലയാണ് ചെന്നാപ്പാറമുകൾ. കഴിഞ്ഞ വർഷം കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീയും, ഏതാനും മാസങ്ങൾക്ക് മുമ്പ് ടാപ്പിംഗ് തൊഴിലാളിയും മരിച്ചിരുന്നു. വന്യമൃഗ ശല്യം രൂക്ഷമായതോടെ വീടിന് പുറത്തിങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് ജനങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |