കാഞ്ഞങ്ങാട്: ലോക കരൾ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ സെമിനാറും ദേശീയ ആരോഗ്യ പ്രവർത്തനം കോൺഫറൻസ് ഹാളിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സന്തോഷ് നിർവഹിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം.പി ജീജ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അജയ് രാജൻ, ഡോ. കെ.പി അനുശ്രീ, എം. ചന്ദ്രൻ സംസാരിച്ചു. അബ്ദുൾ ലത്തീഫ് മഠത്തിൽ സ്വാഗതവും പി.പി ഹസീബ് നന്ദിയും പറഞ്ഞു. വിവിധ എൻ.ജി.ഒ സംഘടനാ പ്രതിനിധികൾ, കുടുംബശ്രീ, കെ.ജി.എം.ഒ.എ, ഐ.എം.എ, ആയുഷ്, ലയൺസ്, റോട്ടറി ക്ലബ്ബ്, വിവിധ ആരോഗ്യ സംഘടന പ്രതിനിധികൾ തുടങ്ങിയവർക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം മേധാവി ഡോക്ടർ പ്രവീൺകുമാർ കരളിന്റെ ആരോഗ്യം എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |