കണ്ണൂർ: അനുദിനം മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് ഇന്ത്യൻ രാഷ്ട്രീയം മുന്നോട്ട് പോകുന്നതെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പ്രസ്താവിച്ചു. അധികാരം അരക്കിട്ടുറപ്പിക്കുന്നതിന് പാർലമെന്ററി സംവിധാനത്തെയും ഇലക്ഷൻ കമ്മിഷനെയും ദുരുപയോഗം ചെയ്യുകയും നാളിതു വരെ ഒരു പ്രധാനമന്ത്രിയും സ്വീകരിക്കാത്ത നടപടികളിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു കൊണ്ട് പ്രതിപക്ഷത്തെ അക്ഷേപിക്കുകയും അപമാനിക്കുകയുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും ശശീന്ദ്രൻ പറഞ്ഞു. എൻ.സി.പി (എസ്) സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന കെ.കെ രാജൻ അനുസ്മരണയോഗത്തിൽ സംസാരിക്കുകയായിരുന്നു ശശീന്ദ്രൻ. ജില്ല പ്രസിഡന്റ് അജയൻ പായം അദ്ധ്യക്ഷത വഹിച്ചു. കെ. ബാബുരാജ്, സുരേഷ് ബാബു എളയാവൂർ, കെ.എ ഗംഗാധരൻ, എം.പി മുരളി
സി. ബാലൻ, കരീം ചന്തേര എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |