SignIn
Kerala Kaumudi Online
Monday, 27 April 2026 4.03 AM IST

മലമ്പനി ദിനാചരണം

Increase Font Size Decrease Font Size Print Page
olat
മലമ്പനി ദിനാചരണത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാതല ഉദ്ഘാടനം 24 ന് കാലിക്കടവ് ഫ്രണ്ട്സ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു

ചെറുവത്തൂർ: മലമ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാലിക്കടവ് ഫ്രണ്ട്സ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ കെ.വി ഗിരീഷ് നിർവഹിച്ചു. മലമ്പനി, മന്ത് എന്നിവ കണ്ടെത്തുന്നതിനുള്ള രക്തപരിശോധന ക്യാമ്പും സംഘടിപ്പിച്ചു. പിലിക്കോട് ഗ്രാമപഞ്ചായത്തിന്റെയും ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സഹകരണത്തോടെ കാസർകോട് ജില്ലാ മെഡിക്കൽ ഓഫീസും ദേശീയ ആരോഗ്യ ദൗത്യവും ചേർന്നാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ലിനിജോയ് അദ്ധ്യക്ഷത വഹിച്ചു. പബ്ലിക് ഹെൽത്ത് നഴ്സ് കെ.വി ബീന, ഫ്രണ്ട്സ് ക്ലബ് സെക്രട്ടറി എം. വിനോദ്കുമാർ സംസാരിച്ചു. കുമ്പള സി.എച്ച്.സി ഹെൽത്ത് ഇൻസ്പെക്ടർ സി.കെ അരുൺകുമാർ ബോധവത്കരണ ക്ലാസ് എടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ പി.വി മഹേഷ് കുമാർ സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജാവിദ് ഹുസൈൻ നന്ദിയും പറഞ്ഞു.

TAGS: LOCAL NEWS, KASARGOD, CAMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.