അന്ത്യാളം: അന്ത്യാളത്തും പരിസരപ്രദേത്തും കുരങ്ങുകളുടെ ശല്യം രൂക്ഷം. വീടുകളിൽ കയറി സാധന സാമഗ്രികൾ വലിച്ചു വാരിയിടുന്നത് പതിവായി. അടുക്കളയിൽ നിന്നും ഭക്ഷണസാധനങ്ങൾ കൈക്കലാക്കി കടന്നുകളയും. പുരയിടങ്ങളിലെ കൃഷിയും വ്യാപകമായി നശിപ്പിക്കുന്നുണ്ട്. കൂട്ടമായാണ് ചില സമയങ്ങളിൽ ഇവ എത്തുന്നത്. അക്രമവാസനയും കാണിക്കുന്നുണ്ട്. സ്ത്രീകളും കുട്ടികളും ഭയന്നാണ് കഴിയുന്നത്. വേനൽചൂട് വർദ്ധിച്ചതോടെ മലമുകളിൽ നിന്നും കാട്ടുമൃഗങ്ങൾ തീറ്റ തേടി ഇറങ്ങുന്നത് സാധാരണയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |