പത്തനംതിട്ട : വഴിയോരത്തെ ചായത്തട്ടിൽ നിന്ന് ചായ കുടിച്ചാൽ 15 രൂപ നൽകണം. കൂടെ ഒരു കടി കൂടെ എടുത്താൽ 30 രൂപയാകും. മുമ്പ് 20 രൂപയിൽ ഒതുങ്ങിയിരുന്ന വൈകുന്നേരത്തെ ചായകുടിക്ക് 10 രൂപയുടെ വർദ്ധനയാണ് ഉണ്ടായിട്ടുള്ളത്. ബേക്കറിയിൽ നിന്നും ഹോട്ടലിൽ നിന്നും ചായകുടിച്ചാൽ ബില്ല് പിന്നെയും കൂടിയെന്നുവരും. ചോദ്യം ചെയ്താൽ പശ്ചിമേഷ്യൻ യുദ്ധം, വാണിജ്യ സിലിണ്ടറുകളുടെ ക്ഷാമം എന്നിങ്ങനെ പതിവുപല്ലവികൾ.
ഭക്ഷണ വിലയിലെ തീവെട്ടിക്കൊളള വ്യാപകമായിട്ടും അധികൃതർക്ക് അനക്കമില്ല. വില വർദ്ധനയെപ്പറ്റി അധികൃതർ അറിഞ്ഞമട്ടില്ല. ഭക്ഷണ വില വർദ്ധനയെപ്പറ്റി ഇതുവരെ ആരും പരാതികൾ തന്നിട്ടില്ലെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. ആരുടെയും പരാതി ഇല്ലാതെ തന്നെ മിന്നൽ പരിശോധന നടത്താൻ ജില്ലാ കളക്ടർക്കും ജില്ലാ, താലൂക്ക് സപ്ളൈ ഒാഫീസർമാർക്കും അധികാരം ഉണ്ടെന്നിരിക്കെയാണ് അനങ്ങാപ്പാറ നയം തുടരുന്നത്.
പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വാണിജ്യ സിലിണ്ടറുകൾക്ക് ക്ഷാമം എന്നു ആളുകളെ തെറ്റിദ്ധരിപ്പിച്ച് ഭക്ഷണ സാധനങ്ങളുടെ വില വർദ്ധിപ്പിച്ചതിനെപ്പറ്റി കേരളകൗമുദി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.
ചായയിൽ ഹോർലിക്സ്, ബൂസ്റ്റ്, നെസ് കഫെ എന്നിങ്ങനെ വെറൈറ്റികൾ
കലരുമ്പോൾ വില പിന്നെയും കൂടും.
വാണിജ്യ സിലിണ്ടറുകൾ വിൽക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണത്തിന് അയവ് വരുത്തുകയും ലൈസൻസുള്ള കടകൾ നടത്തുന്നവർക്ക് സിലിണ്ടറുകൾ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്.
അന്നത്തിന്റെ പേരിൽ കലഹം
യുദ്ധത്തെ തുടർന്ന് ഉച്ചയൂണിന് മുപ്പത് രൂപയും ചായക്കും ചെറുകടിക്കും മൂന്ന് രൂപയും ഹോട്ടലുകളും തട്ടുകടകളും കൂട്ടിയിട്ടുണ്ട്. പെട്രോളിന്റെയും ഡീസലിന്റെയും വില വർദ്ധിപ്പിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ഭക്ഷണ വില വർദ്ധിപ്പിച്ചതിനെ ആളുകൾ ചോദ്യം ചെയ്യുന്നത് കടകളിൽ തർക്കങ്ങൾക്ക് ഇടയാക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |