
വെച്ചൂച്ചിറ : ജവഹർ നവോദയ വിദ്യാലയത്തിൽ നിന്ന് സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ 98 ശതമാനം മാർക്കോടെ വിജയിച്ച ആൻഡ്രിയാ റോസ് ഷിബു പൂവാശ്ശേരിയിലിനെ നിരവ് വോളി ക്ലബ് അംഗങ്ങൾ ആദരിച്ചു. പത്തനംതിട്ട ഉപഭോക്ത തർക്ക പരിഹാരഫോറം പ്രസിഡന്റ് അഡ്വ.ബേബിച്ചൻ വെച്ചൂച്ചിറ മൊമെന്റോ നൽകി ആദരിച്ചു. പ്രസിഡന്റ് സുനിൽ കെ.ഫിലിപ്പ്, സെക്രട്ടറി സിജു കെ.സൈമൺ, മിഥുൻ എം.നായർ, മാത്യു ആലുങ്കൽ, ജവഹർ നവോദയ വിദ്യാലയം റിട്ടേർഡ് അദ്ധ്യാപിക ഷീല ബേബിച്ചൻ, സുരഭി എം.നായർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |