
ആലപ്പുഴ: മത്സ്യമേഖലയെ അവശ്യസർവീസായി പ്രഖ്യാപിച്ച് ഹർത്താലുകളിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കണമെന്ന് കേരള ചെറുകിട മത്സ്യ വ്യാപരി വ്യവസായി തൊഴിലാളി യൂണിയൻ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. ആലപ്പുഴ ഹിമാലയ ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ സമ്മേളനം പനയ്ക്കൽ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് പ്രത്താസ് അറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ക്ലീറ്റസ്, യശോധരൻ മാളിക്കൽ, ജിമ്മി കളപുരക്കൽ,ബാബു പാണ്ടിയാലക്കൽ, സൈമൺ കുന്നേൽ എന്നിവർ സംസാരിച്ചു. നാടക നടനും സംവിധായകനുമായ പ്രത്താസ് അറയ്ക്കലിനെ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |