SignIn
Kerala Kaumudi Online
Tuesday, 28 April 2026 3.33 AM IST

വിഷു, ഈസ്റ്റർ ആഘോഷമാക്കി സപ്ലൈക്കോ,​ വിൽപ്പന 7.11കോടി

Increase Font Size Decrease Font Size Print Page
supp

ആലപ്പുഴ: ജില്ലയിൽ ഇ‍ൗസ്റ്റർ, വിഷു ഫെയറുകൾ വഴി സപ്ലൈക്കോയിൽ നടന്നത് 7.11 കോടി രൂപയുടെ വിറ്റുവരവ്‌. മാവേലി സ്റ്റോറുകൾ ഒഴികെ സപ്ലൈകോയുടെ എല്ലാ വിൽപ്പനശാലകളിലും ചന്തകൾ പ്രവർത്തിച്ചിരുന്നു. ഒന്നുമുതൽ 14 വരെയായിരുന്നു മേളകൾ. ചന്തകൾക്കുപുറമേ വിഷുക്കൈനീട്ടം, വിഷുക്കണി പ്രത്യേക കിറ്റ് എന്നിവയും സപ്ലൈകോ വിഷുവിന് ഒരുക്കിയിരുന്നു. 1250 രൂപ വിലയുള്ള 16 ഇന അവശ്യസാധനങ്ങൾ അടങ്ങിയ വിഷുക്കണിക്കിറ്റ്‌ 1001 രൂപയ്‌ക്കാണ്‌ നൽകിയത്‌. 10 മുതൽ 30 ശതമാനം വരെ വിലക്കുറവിൽ 13 ഇനം സാധനങ്ങളാണ് സബ്സിഡിയിനത്തിൽ വിറ്റത്. സബ്സിഡി ഇതര സാധനങ്ങൾ വാങ്ങുന്നവർക്ക് വിഷുക്കൈനീട്ടമായി 101 രൂപയുടെ കൂപ്പണും നൽകി. ഈ കൂപ്പണുമായി മേയ് 30വരെ സപ്ലൈകോയുടെ ഏതെങ്കിലും വിൽപ്പനശാലകളിൽനിന്ന് 1000 രൂപയ്ക്കുമുകളിൽ സബ്‌സിഡി ഇതര സാധനങ്ങൾ വാങ്ങുമ്പോൾ 101 രൂപ കിഴിവ് ലഭിക്കും.

കുടുംബശ്രീക്ക് 39 ലക്ഷം
ജില്ലയിലെ കുടുംബശ്രീ സി.ഡി.എസുകളുടെ നേതൃത്വത്തിൽ നടന്ന വിഷുച്ചന്തയിൽ 39.82 ലക്ഷം രൂപ വിറ്റുവരവ്‌ ലഭിച്ചു. 80 സി.ഡി.എസുകൾ ഒരുക്കിയ വിഷു ചന്തകളിലൂടെ 7176 കിലോ പച്ചക്കറികളാണ്‌ വിറ്റത്‌.​ 3543 കിലോ കണിവെള്ളരിയും 2254 കിലോ മത്തങ്ങയും വിറ്റഴിച്ചു.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.