
തിരുവനന്തപുരം: ഇപ്പോഴത്തെ പവർകട്ട് അനാസ്ഥമൂലം സർക്കാർ വിളിച്ചുവരുത്തിയതാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. രാത്രികാലങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി ജനങ്ങളെ ശിക്ഷിക്കരുത്. ഏപ്രിൽ, മേയ് മാസങ്ങളിൽ കേരളത്തിൽ അത്യുഷ്ണമുണ്ടാവുമെന്നത് കൊച്ചു കുട്ടികൾക്ക് പോലും അറിയാം. ഇത് മുൻകൂട്ടി കണ്ട് വൈദ്യുതി വിതരണത്തിന് മതിയായ സംവിധാനമുണ്ടാക്കാതിരുന്നത് ബോർഡിന്റെ അനാസ്ഥയാണ്. 25 വർഷത്തേക്ക് സംസ്ഥാനത്തിന് സമൃദ്ധമായി വൈദ്യുതി ലഭിക്കാൻ യു.ഡി.എഫ് സർക്കാർ ഒപ്പുവച്ച രണ്ട് ദീർഘകാല കരാറുകൾ പിണറായി സർക്കാർ റദ്ദാക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |