SignIn
Kerala Kaumudi Online
Wednesday, 29 April 2026 2.42 AM IST

സർപ്പപാഠം സ്കൂൾ സിലബസിൽ വേണം

Increase Font Size Decrease Font Size Print Page
s

കൊച്ചി: വിദ്യാർത്ഥികളിൽ പാമ്പുകളെക്കുറിച്ച് അവബോധം വളർത്താനും പ്രതിരോധിക്കാനും ലക്ഷ്യമിട്ട് വനംവകുപ്പ് ആവിഷ്‌കരിച്ച സർപ്പപാഠം സ്കൂൾ സിലബസിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമായി. 2017ൽ വനംവകുപ്പ് സജ്ജമാക്കിയ സർപ്പ ആപ്പ് (സ്‌നേക്ക് അവെയർനസ് റസ്‌ക്യൂ ആൻഡ് പ്രൊട്ടക്ഷൻ ആപ്പ്) വൻവിജയമായതിന്റെ ചുവടുപിടിച്ചാണ് സർപ്പപാഠം പദ്ധതി നടപ്പാക്കിയത്.

2025ൽ ആരംഭിച്ച സർപ്പപാഠം ക്ളാസ് മൂവായിരത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പൂർത്തിയായി. നൂറോളം സർപ്പ എഡ്യൂക്കേറ്റർമാരാണ് നേതൃത്വം നൽകുന്നത്. മുമ്പ് അദ്ധ്യയനവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി വിദ്യാലയങ്ങളിൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ സേഫ്റ്റി ഓഡിറ്റ് നടത്തിയിരുന്നു. ചിലയിടങ്ങളിൽ പാമ്പുകളെ പിടികൂടി. ഇതും കണക്കിലെടുത്താണ് സർപ്പപാഠം വിദ്യാർത്ഥികളിൽ എത്തിക്കണമെന്ന് തീരുമാനിച്ചത്. കേരളത്തിലെ പാമ്പുകൾ,​ കടിയേറ്റാൽ ചെയ്യേണ്ടതും ചെയ്യരുതാത്തതും തുടങ്ങിയ കാര്യങ്ങൾ ആപ്പിലുണ്ട്.

സർപ്പ ആപ്പ്
2017 ആഗസ്റ്റ് മുതൽ 2026 മാർച്ച് 31 വരെ ഡൗൺലോഡ് ചെയ്തവർ 53182
2026 ഏപ്രിലിൽ ഡൗൺലോഡ് ചെയ്തവർ 34093

TAGS: SARPPAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.