
കൊച്ചി: മുഖ്യമന്ത്രി ആരാകുമെന്നതിനെ ചൊല്ലി കോൺഗ്രസിലെ പോര് പോസ്‌റ്ററുകളിലൂടെ വ്യക്തിഹത്യയിലേക്ക്. പരസ്യപ്രതികരണം വിലക്കി ദിവസങ്ങൾക്കുള്ളിൽ എറണാകുളത്തും പറവൂർ വരാപ്പുഴയിലും വി.ഡി. സതീശനെ പരിഹസിച്ച് ഫ്ളക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. 'പി.ആർ വർക്കിന്റെ ബലത്തിൽ രമേശ് ജിയെ പോലെയുള്ള സീനിയർ നേതാക്കളെ താറടിച്ച് കേരളത്തിന്റെ മുഖ്യമന്ത്രി ആകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോവില്ല" എന്നാണ് ഫ്ളക്സിൽ പറയുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഫാമിലി എന്ന പേരിലാണ് ഫ്ളക്‌സ്. എറണാകുളം ഡി.സി.സി ഓഫീസിന് എതിർവശത്തും വരാപ്പുഴ പഞ്ചായത്ത് ഓഫീസിന് സമീപത്തുമാണ് സതീശന്റെ കാരിക്കേച്ചർ സഹിതം ഫ്ളക്‌സ് സ്ഥാപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |