
ഇടുക്കി: കുഞ്ചിത്തണ്ണിയിൽ വീടിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റു. എല്ലക്കൽ ആശുപത്രികവലയിൽ പുത്തൻപുരയ്ക്കൽ ജോയിയുടെ മകൻ അജയ്ക്കാണ് (13) പാമ്പുകടിയേറ്റത്. കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11.30നായിരുന്നു സംഭവം. വീടിന്റെ മുറ്റത്ത് കളിക്കുകയായിരുന്ന അജയിനെ വീട്ടിലേക്ക് കുടിവെള്ളം എത്തിക്കുന്ന ഹോസിലൂടെ വന്ന വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പ് കടിക്കുകയായിരുന്നു. കൈയിലാണ് കടിയേറ്റത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |