
ഹൈദരാബാദ്: അത്താഴത്തിന് ചിക്കൻകറിയുണ്ടാക്കാത്തതിൽ തർക്കം. സഹികെട്ട് ഭർത്താവിനെ വെട്ടിക്കൊന്ന് യുവതി.
തെലങ്കാന കാമറെഡ്ഡി ടൗൺ ഗോസാങ്കി കോളനി സ്വദേശിയായ കോദൻദം ശിവാജിയാണ് (28) കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെയാണ് സംഭവം. ചിക്കൻ കറിയില്ലെന്നറിഞ്ഞ ശിവാജി ഭാര്യ ലക്ഷ്മിയോട് തട്ടിക്കയറി. പ്രശ്നമായതോടെ അയൽപ്പക്കത്തുള്ള ബന്ധുക്കളെത്തി ഇരുവരെയും അനുനയിപ്പിച്ചു. എന്നാൽ പിന്നീടും തർക്കമുണ്ടായി. തന്റെ ഇഷ്ടത്തിനനുസരിച്ച് ഭക്ഷണമുണ്ടാക്കുന്നില്ലെന്ന് ശിവാജി കുറ്റപ്പെടുത്തി. മറ്റ് പ്രശ്നങ്ങൾ കൂടി എടുത്തിട്ടതോടെ തർക്കം കടുത്തു. ഇതിനിടെ ലക്ഷ്മി അരിവാളെടുത്ത് ശിവാജിയുടെ കഴുത്തിന് വെട്ടി. വീഴ്ചയിൽ ശിവാജിയുടെ തല നിലത്തിടിച്ച് രക്തം വാർന്നൊഴുകി. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ലക്ഷ്മിയെ അറസ്റ്റ് ചെയ്തു. ഇവർക്ക് രണ്ട് പെൺകുട്ടികളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |