
ന്യൂഡൽഹി: അഴിമതിക്കേസ് റദ്ദാക്കണമെന്ന കോൺഗ്രസ് ലോക്‌സഭാംഗം കാർത്തി ചിദംബരത്തിന്റെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഡൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് സ്വരാന കാന്ത ശർമ്മ പിന്മാറി. മറ്റൊരു ബെഞ്ചിന് മുന്നിൽ ലിസ്റ്റ് ചെയ്യുമെന്ന് ജഡ്‌ജി വ്യക്തമാക്കി. ഡൽഹി മദ്യനയക്കേസിലെ വാദംകേൾക്കലിൽ നിന്ന് പിന്മാറാത്തതിന് വിവാദത്തിലായ ജഡ്‌ജിയാണ്. പിതാവ് പി. ചിദംബരം കേന്ദ്രമന്ത്രിയായിരുന്ന കാലയളവിൽ വിദേശ മദ്യകമ്പനിയിൽ നിന്ന് കാർത്തി കൈക്കൂലി വാങ്ങിയെന്നാണ് സി.ബി.ഐ കേസ്. ഡിയാജിയോ സ്കോട്ട്ലൻഡ് കമ്പനിക്കുണ്ടായിരുന്ന വിദേശമദ്യ ഇറക്കുമതി വിലക്ക് നീക്കാനായിരുന്നു ഇടപാടെന്നും ആരോപിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |