
കൊച്ചി: ഇറാൻ യുദ്ധം ഉത്പാദന ചെലവ് ഉയർത്തിയതോടെ നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിപ്പിക്കാൻ രാജ്യത്തെ മുൻനിര എഫ്.എം.സി.ജി കമ്പനികൾ തയ്യാറെടുക്കുന്നു. ഹോർമുസ് ഇടനാഴിയിലെ തടസങ്ങൾ അസംസ്‌കൃത സാധനങ്ങളുടെ ലഭ്യത കുറച്ചതും ചരക്ക് കൈമാറ്റ ചെലവുകൾ കൂടിയതും രൂപയുടെ മൂല്യത്തകർച്ചയും കമ്പനികളുടെ മാർജിൻ ഇടിക്കുകയാണ്. പായ്ക്ക്ഡ് ഭക്ഷ്യ സാധനങ്ങൾ, പേഴ്‌ണൽകെയർ ഉത്പന്നങ്ങൾ, ഡിറ്റർജന്റുകൾൻ സോപ്പുകൾ, സൗന്ദര്യ വർദ്ധക ഉത്പന്നങ്ങൾ തുടങ്ങിയവയാണ് എഫ്.എം.സി.ജി വിഭാഗത്തിലുള്ളത്. യുദ്ധത്തിന്റെ ഭാഗമായി ഉത്പാദനം, പാക്കേജിംഗ്, ചരക്കു ഗതാഗതം തുടങ്ങിയ മേഖലകളിൽ അധിക ബാദ്ധ്യതയാണ് എഫ്.എം.സി.ജി കമ്പനികൾ നേരിടുന്നതെന്ന് അനലിസ്‌റ്റുകൾ പറയുന്നു.
ഏഷ്യൻ പെയിന്റ്‌സ് കഴിഞ്ഞ ദിവസം വീണ്ടും ഉത്പന്നങ്ങളുടെ വില ഉയർത്തി. മാർജിൻ സമ്മർദ്ദം കണക്കിലെടുത്ത് മുൻനിര കമ്പനികൾ വിലയിളവുകൾ പിൻവലിക്കുകയാണ്. ഇതോടൊപ്പം പല കമ്പനികളും പാക്കറ്റുകളുടെ വലുപ്പം കുറച്ചിരുന്നു.
നഗരങ്ങളിൽ ഉപഭോഗ ഉണർവ് ശക്തമാകുമ്പോൾ വില വർദ്ധന തിരിച്ചടിയാകുമെന്ന് വിലയിരുത്തിയാണ് അധിക ആനുകൂല്യങ്ങൾ പിൻവലിക്കുന്നത്.
ഉത്പന്ന ലഭ്യത കുറയുന്നു
ഹോർമുസ് ഇടനാഴി അടച്ചതോടെ ചരക്കുഗതാഗതം അവതാളത്തിലായതിനാൽ വിപണിയിൽ ഉത്പന്നങ്ങളുടെ ലഭ്യത കുറയുകയാണ്. അതേസമയം ആഭ്യന്തര വിപണിയിൽ ഉപഭോഗം പ്രതീക്ഷിച്ചതിലും കൂടുതലാണ്. ജി.എസ്.ടി നിരക്കുകൾ കുറച്ചതിന് ശേഷം മികച്ച വിൽപ്പനയാണ് ദൃശ്യമാകുന്നത്. അതിനാൽ വില വർദ്ധന പരമാവധി ഒഴിവാക്കാനാണ് ശ്രമം.
മാരികോ അറ്റാദായത്തിൽ വർദ്ധന
പ്രമുഖ എഫ്.എം.സി.ജി കമ്പനിയായ മാരികോയുടെ അറ്റാദായം 18.26 ശതമാനം ഉയർന്ന് 408 കോടി രൂപയായി. ആഭ്യന്തര വിപണിയിലെ ഉപഭോഗ വളർച്ചയാണ് കമ്പനിക്ക് നേട്ടമായത്. പ്രവർത്തന വരുമാനം 25.7 ശതമാനം ഉയർന്ന് 13,611 കോടി രൂപയിലെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |