
കോലഞ്ചേരി: 19 കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ പെരുമ്പാവൂർ എ.എസ് .പി യുടെ പ്രത്യേക അന്വേഷണസംഘവും കുന്നത്തുനാട് പൊലീസും ചേർന്ന് പിടികൂടി. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ റഫീഖുൽ മൊല്ല (22), മുസ്തഫ മണ്ഡൽ (30) എന്നിവരെയാണ് പട്ടിമറ്റം ചൂരക്കോട് ഭാഗത്തുനിന്ന് പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. ഒഡിഷയിൽ നിന്ന് കിലോ 5,000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് ചെറിയ പായ്ക്കറ്റുകളാക്കി 25,000 രൂപയ്‌ക്കാണ് വിൽപ്പന. മുറിയിൽ പ്രത്യേക അറ ഉണ്ടാക്കി അതിലായിരുന്നു സൂക്ഷിച്ചിരുന്നത്. കഴിഞ്ഞവർഷം റഫീക്കുൽ മൊല്ലയെ 24 കിലോ കഞ്ചാവുമായി നെടുമ്പാശേരിയിൽ നിന്ന് പിടികൂടിയിരുന്നു.
പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ, കുന്നത്തുനാട് ഇൻസ്‌പെക്ടർ ശിവലാൽ, എസ്.ഐ മാരായ എം. അഭിജിത്ത്, പി.എം. മുഹമ്മദ്, അബൂബക്കർ, എ.എസ്.ഐ പി.എ. അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ ടി.എ. അഫ്‌സൽ, ബെന്നി ഐസക്ക്, റോബിൻ ജോയി, സി.പി.ഒമാരായ ഒ.എസ്. ബിപിൻ രാജ്, എബി ഗോപാലൻ, ടോമി തോമസ്, ധന്യ മുരളി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |