SignIn
Kerala Kaumudi Online
Friday, 08 May 2026 3.04 AM IST

ആചാരവെടി​ മുടങ്ങി​യി​ട്ട് ഒരാഴ്ച

Increase Font Size Decrease Font Size Print Page
kathina

കൊച്ചി: നാല് പ്രധാന ക്ഷേത്രങ്ങളിൽ നൂറ്റാണ്ടുകളായി തുടരുന്ന ആചാരവെടി മേയ് ഒന്നു മുതൽ മുടങ്ങിയിട്ടും കൊച്ചിൻ ദേവസ്വം ബോർഡിന് അനക്കമില്ല. വെടിമരുന്ന് സൂക്ഷിക്കുന്നതിനുള്ള എൽ.ഇ 2 ലൈസൻസ് പുതുക്കാത്തതിനാലാണ് ആചാരവെടി നിറുത്തിവയ്ക്കാൻ ബോർഡ് തീരുമാനിച്ചത്.

ബോർഡിന് കീഴിലെ എട്ട് ക്ഷേത്രങ്ങളിലാണ് ഈ ആചാരമുള്ളത്. ഇതി​ൽ എറണാകുളം ശിവക്ഷേത്രം, തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം, തൃശൂർ അന്തിമഹാകാളൻ ക്ഷേത്രം, ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ മേയ് ഒന്നു മുതൽ വെടി​ മുഴങ്ങി​യി​ട്ടി​ല്ല.
എറണാകുളം ശിവക്ഷേത്രത്തിൽ പത്ത് വർഷമായി ലൈസൻസ് പുതുക്കിയിട്ട്. പുതി​യ വെടി​പ്പുര പണി​യാതെ ലൈസൻസ് ലഭി​ക്കി​ല്ല. ഉത്സവത്തിന് ഗംഭീരവെടിക്കെട്ട് നടത്തുന്നുണ്ടെങ്കിലും ആചാരവെടിയുടെ ലൈസൻസ് പുതുക്കാൻ ശ്രമമുണ്ടായില്ല. ഉപദേശക സമി​തി​യും നി​ഷ്ക്രി​യമായി​. എറണാകുളത്തപ്പന് പ്രി​യമായ വെടി​വഴിപാട് നടത്താനാകാതെ ഭക്തരും നി​രാശയി​ലാണ്. 15 ലക്ഷം രൂപയുടെ വെടിവഴി​പാട് കരാറും മുടങ്ങി​.


നിർമ്മാല്യത്തിന് മുമ്പ് ദേവകളെ ഉണർത്തുന്നുവെന്ന സങ്കല്പത്തിൽ ഒരു കതിനവെടി വയ്ക്കുന്നതാണ് ആചാരവെടി. എറണാകുളത്തും ഉത്രാളി​ക്കാവി​ലും തത്കാലം ആചാരവെടി​ നി​റുത്താമെന്നും ലൈസൻസ് ലഭി​ക്കുന്ന മുറയ്ക്ക് പ്രായശ്ചിത്തം ചെയ്ത് പുനരാരംഭി​ക്കാമെന്നും തന്ത്രി​മാർ അനുമതി​ നൽകി​യി​ട്ടുണ്ട്.

25 മീറ്ററിന്റെ തടസം

റോഡി​ൽ നി​ന്ന് വെടി​പ്പുരയ്ക്ക് 25 മീറ്റർ ദൂരപരി​ധി​ പാലി​ക്കുന്നതി​ലെ വീഴ്ചയാണ് ലൈസൻസ് പുതുക്കി​ നൽകാൻ വി​ഘാതം. വി​ശാലമായ വളപ്പുള്ള ഈ ക്ഷേത്രങ്ങളി​ൽ വെടി​പ്പുര മാറ്റി​ നി​ർമ്മി​ച്ചാൽ മതി​യാകും. ഇതി​നുള്ള തീരുമാനമെടുക്കേണ്ടത് ദേവസ്വം ബോർഡാണ്. ഇതിനായുള്ള റി​പ്പോർട്ടുകൾ വർഷങ്ങളായി​ ബോർഡ് ആസ്ഥാനത്ത് ഉറങ്ങുകയാണ്. ഫയർഫോഴ്സ്, റവന്യൂ അധി​കൃതർ അനുകൂല റി​പ്പോർട്ട് നൽകി​യാലേ 15 കി​ലോ വെടി​മരുന്ന് സൂക്ഷി​ക്കാനുള്ള എൽ.ഇ 2 ലൈസൻസ് കളക്ടർ അനുവദി​ക്കൂ. ഈ തലവേദന ഒഴി​വാക്കാൻ വെടി​മരുന്ന് സൂക്ഷി​ക്കുന്ന മൊബൈൽ 'മാഗസീൻ" വാങ്ങുവാനുള്ള ആലോചന തി​രുവഞ്ചി​ക്കുളം ക്ഷേത്ര ഉപദേശക സമി​തി നടത്തുന്നുണ്ട്. ഇതി​ന് ഒന്നര ലക്ഷം രൂപയോളം ചെലവുവരും. എറണാകുളത്തെ ഉപദേശക സമി​തി​ ഇത്തരം ഒരു നീക്കവും നടത്തുന്നി​ല്ല

ഹൈക്കോടതി​യെ സമീപി​ക്കാനുള്ള നടപടി​കൾക്കായി​ ഭക്തജനങ്ങളുടെ ഒരു കൂട്ടായ്മ വി​ളി​ക്കും

എസ്. അശോക് കുമാർ,

ഉപദേശകസമി​തി പ്രസി​ഡന്റ്,​​​

എറണാകുളം ശി​വക്ഷേത്രം

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.