SignIn
Kerala Kaumudi Online
Friday, 08 May 2026 3.05 AM IST

‘കളിക്കൂട്ടം’ ക്യാമ്പയിന് ഈ മാസം തുടക്കം

Increase Font Size Decrease Font Size Print Page
balasabha

കൊച്ചി: ജില്ലയിലെ ബാലസഭ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കാൻ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ “കളിക്കൂട്ടം” എന്ന പേരിൽ പ്രത്യേക ക്യാമ്പയിൻ ആരംഭിക്കും. ഈ മാസം നടപ്പിലാക്കുന്ന പദ്ധതിയിലൂടെ പുതിയ ബാലസഭകൾ രൂപീകരിക്കാനും നിലവിൽ പ്രവർത്തനരഹിതമായവ പുനരുജ്ജീവിപ്പിക്കുകയുമാണ് ലക്ഷ്യം. 5 മുതൽ 18 വയസുവരെയുള്ള കുട്ടികളെയാണ് ബാലസഭകളിൽ ഉൾപ്പെടുത്തുന്നത്.

ജില്ലയിലെ മുഴുവൻ നഗര-ഗ്രാമ സി.ഡി.എസുകളിലെയും എല്ലാ വാർഡുകളിലും സജീവമായ ബാലസഭകൾ ഉറപ്പാക്കും. ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ ഗൗരവകരമായ വിഷയങ്ങളിൽ കുട്ടികൾക്ക് അവബോധം നൽകുന്നതിനായി 'കാർബൺ ന്യൂട്രാലിറ്റി" എന്ന ആശയം ക്യാമ്പയിന്റെ ഭാഗമായി അവതരിപ്പിക്കും. കുട്ടികളെ പ്രായോഗികമായ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്നതിനും പദ്ധതി മുൻഗണന നൽകുന്നുണ്ട്. പൊതു ഇടങ്ങൾ ബാലസൗഹൃദമാക്കാനും കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.

 പ്രവർത്തനങ്ങൾ

1. അയൽക്കൂട്ട തലത്തിൽ പ്രത്യേക യോഗങ്ങൾ ചേർന്ന് കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കുകയും ബാലസഭയിൽ അംഗങ്ങളല്ലാത്തവരെ കണ്ടെത്തി പുതിയ ഗ്രൂപ്പുകൾ രൂപീകരിക്കുകയും ചെയ്തു.

2. ഓരോ ബാലസഭയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ടീം ലീഡറും സാമൂഹ്യ വികസനം, കലാ-കായിക-സാംസ്കാരികം, സ്കില്ലിംഗ് ആൻഡ് ഇന്നൊവേഷൻ എന്നീ വിഭാഗങ്ങളിലെ പ്രതിനിധികളും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

3. 10നുള്ളിൽ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ക്യാമ്പയിൻ പ്രവർത്തനങ്ങളും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

4. സ്കൂൾ പ്രവേശനോത്സവ മാതൃകയിൽ ആകർഷകമായ വേദികൾ ഒരുക്കി കലാ-കായിക മത്സരങ്ങളോടെയാകും പരിപാടികൾ.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.