SignIn
Kerala Kaumudi Online
Friday, 08 May 2026 2.21 AM IST

ഫോർട്ടുകാെച്ചി​ ബീച്ചിൽ പാമ്പുകൾ വി​ലസുന്നു; അന്യസംസ്ഥാന തൊഴിലാളിക്ക് കടിയേറ്റു

Increase Font Size Decrease Font Size Print Page

ഫോർട്ടുകൊച്ചി: ദിവസേന നൂറുകണക്കിന് ആളുകൾ എത്തുന്ന അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായ ഫോർട്ടുകൊച്ചി കടപ്പുറത്ത് പാമ്പുശല്യം രൂക്ഷമാകുന്നു. കടപ്പുറത്തെത്തുന്ന വിനോദസഞ്ചാരികളും ഭീതിയിലാണ്. ചൂട് കനത്തതോടെ പാമ്പുകൾ വഴിയോര കച്ചവട സ്ഥാപനങ്ങളുടെ സമീപത്തും മറ്റും ഇഴഞ്ഞെത്തുന്ന അവസ്ഥയാണ്.

ഇന്നലെ രാവിലെ കടപ്പുറത്തുവച്ച് അന്യസംസ്ഥാന തൊഴി​ലാളി​ക്ക് പാമ്പ് കടിയേറ്റു. ഫോർട്ടുകാെച്ചി​വാസ്കോഡഗാമ സ്ക്വയറിന് സമീപത്തെ നടപ്പാതയിൽ കച്ചവടം ചെയ്യുന്ന ബംഗാൾ സ്വദേശി എം.ഡി. വിക്ടറിനെയാണ് (50) പാമ്പ് കടിച്ചത്. രാവിലെ കട തുറക്കാനായി താഴത്തെ പ്ലാസ്റ്റിക് ഷീറ്റിന്റെ കെട്ടഴിക്കുന്നതിനിടയിലാണ് പാമ്പ് കടിയേറ്റത്. പ്ലാസ്റ്റിക് ഷീറ്റിനകത്തിരുന്ന പാമ്പ് വലതുകൈവിരലിൽ കടിക്കുകയായിരുന്നു. ഉടനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. 24 മണിക്കൂർ നിരീക്ഷണത്തിലാണ്.

കടപ്പുറത്ത് ഇഴജന്തുക്കളുടെയും തെരുവ് നായ്ക്കളുടെയും ശല്യം രൂക്ഷമാണ്. പെരുമ്പാമ്പ് മുതൽ ഉഗ്രവിഷമുള്ള അണലിവരെ കടപ്പുറത്തുണ്ടെന്നാണ് പറയുന്നത്. കടപ്പുറത്തെ കല്ലുകൾക്കിടയിലും പായലുകൾക്കിടയിലും പാമ്പുകളുണ്ട്. ഇവ പലപ്പോഴും നടപ്പാതയിലും മറ്റും എത്തുന്നത് പതിവാണ്. സന്ധ്യമയങ്ങുമ്പോഴാണ് പാമ്പുകൾ നടപ്പാതയിലേക്ക് ഇറങ്ങുന്നത്. വെളിച്ചമില്ലാത്തതിനാൽ ഇവയെ കാണാൻ കഴിയി​ല്ല. കൂടുതൽ സഞ്ചാരികൾ എത്തുന്ന സൗത്ത് കടപ്പുറത്തെ ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചതോടെ ഈ ഭാഗം സന്ധ്യമയങ്ങിയാൽ കൂരിരുട്ടിലാണ്.

TAGS: LOCAL NEWS, ERNAKULAM, SNAKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.