ഇരിങ്ങാലക്കുട: കൂടുതൽമാണിക്യം ക്ഷേത്രോത്സവത്തിലെ സുപ്രധാന ചടങ്ങായ പള്ളിവട്ടയ്ക്ക് ആയിരങ്ങളെത്തി. ബസ് സ്റ്റാൻഡിന് അടുത്തുള്ള പള്ളിവേട്ട ആൽത്തറയിലാണ് ചടങ്ങുകൾ നടന്നത്. വൈകിട്ട് അത്താഴപൂജയ്ക്ക് ശേഷം ശ്രീഭൂതബലി തൂകി കൊടിമരച്ചുവട്ടിൽ ദേവന്റെ അനുവാദം വാങ്ങിയാണ് പള്ളിവേട്ടയ്ക്ക് തുടക്കംകുറിച്ചത്. ആൽത്തറയിലെ പ്രത്യേക പൂജകൾക്കുശേഷം ദേവന്റെ പ്രതിപുരുഷൻ പന്നിയെ അമ്പെയ്തു. തുടർന്ന് ഏഴ് ആനകളുടെ അകമ്പടിയോടെ ദേവൻ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളി. കിഴക്കേനടയിൽ പാണ്ടിമേളം അവസാനിപ്പിച്ച് ചെമ്പടകൊട്ടി അകത്തുകയറി പഞ്ചാരികൊട്ടി പ്രദക്ഷിണം പൂർത്തിയാക്കിയാണ് പള്ളിവേട്ട ചടങ്ങുകൾ അവസാനിച്ചത്. ക്ഷേത്രോത്സവത്തിന് സമാപനം കുറിച്ചുള്ള ആറാട്ട് ഇന്ന് ഉച്ചയ്ക്ക് ചാലക്കുടി കൂടപ്പുഴ ആറാട്ടുകടവിൽ നടക്കും.
കൂടൽമാണിക്യത്തിൽ ഇന്ന്
രാവിലെ 8 30ന് ആറാട്ടിനെഴുന്നള്ളിപ്പ്, ഉച്ചയ്ക്ക് ആറാട്ട് (കൂടപ്പുഴ ആറാട്ടുകടവിൽ), ആറാട്ടുകഞ്ഞി വിതരണം, രാത്രി 7.30ന് ജംഗ്ഷനിൽ പഞ്ചാരിമേളത്തോടെയും ആൽത്തറയിൽ പഞ്ചവാദ്യത്തോടെയും കുട്ടംകുളം ജംഗ്ഷനിൽ പാണ്ടിമേളത്തോടെയും കൂടിയുള്ള സ്വീകരണങ്ങൾ ഏറ്റുവാങ്ങിയതിന് ശേഷം ക്ഷേത്രത്തിന് അകത്തേക്ക് പ്രവേശിക്കും. തുടർന്ന് കൊടിക്കൽ പറ, കാണിക്ക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |