
ശ്രീകാര്യം: രാജ്യത്തെ ആദ്യകാല പ്ളാനറ്റോറിയങ്ങളിൽ ശ്രദ്ധ നേടിയ സി.ഇ.ടി കോളേജിലെ നക്ഷത്ര ബംഗ്ലാവും പ്രദേശവും കാടുകയറി നശിക്കുന്നു.
1977ലാണ് ഇവിടെ നക്ഷത്ര ബംഗ്ലാവ് നിർമ്മിക്കുന്നത്.
ഒരു ദിവസം ക്ലാസെടുക്കുന്നതിനിടയിൽ ജ്യോതിശാസ്ത്രം,ഗ്രഹങ്ങൾ,ആകാശഗോളങ്ങൾ എന്നിവയെ കുറിച്ച് കുട്ടികളുമായി സംവാദത്തിൽ ഏർപ്പെട്ട കോളേജിലെ സിവിൽ വിഭാഗം മേധാവിയും അദ്ധ്യാപകനുമായിരുന്ന പ്രൊഫ.ആർ.ജയരാമന്റെ നേതൃത്വത്തിലാണ് രാജ്യത്തെ ആദ്യത്തെ പിക്കാസോ ഡോം പ്ലാനറ്റോറിയം സി.ഇ.ടിയിൽ സ്ഥാപിച്ചത്. സംവാദത്തിൽ പങ്കെടുത്ത 40 വിദ്യാർത്ഥികളും ക്യാമ്പെസിലെ 10 ഓളം ഫാക്കൽറ്റികളും ചേർന്ന് 45 ദിവസം കൊണ്ടാണ് പ്ലാനറ്റോറിയം യാഥാർത്ഥ്യമാക്കിയത്. അതോടെ ഇന്ത്യയിലെ തന്നെ ആദ്യത്തെ പ്ലാനറ്റോറിയമായി ഇത് മാറുകയായിരുന്നു.
എന്നാലിപ്പോൾ പ്ലാനറ്റാേറിയത്തിന്റെ പ്രവർത്തനം വർഷങ്ങളായി നിലച്ചിരിക്കുകയാണ്. ഇതോടെയാണ് നക്ഷത്ര ബംഗ്ലാവിന്റെ ശോഭ മങ്ങി പ്രദേശം കാടുകയറിയത്.
വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പ്ലാനറ്റാേറിയത്തിന് പുതുജീവൻ നൽകാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ഒരേ സമയം 100ഓളം പേർക്ക് 10 മിനിറ്റിനുള്ളിൽ വിവിധ ആകാശഗോളങ്ങളെയും അവയുടെ ചലനങ്ങളെയും വ്യക്തമായി ദൃശ്യമാകുന്ന തരത്തിലുള്ള സൗകര്യങ്ങൾ ഇവിടെയുണ്ടായിരുന്നു
ജ്യോതിശാസ്ത്രം,നക്ഷത്രങ്ങൾ,ഗ്രഹങ്ങൾ എന്നിവയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ കാണാൻ കഴിയുന്ന നക്ഷത്ര ബംഗ്ലാവായിരുന്നു
അതിനുശേഷമാണ് തെക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ഷൻ സ്ക്രീനുള്ള ഹൈബ്രിഡ് പ്ലാനറ്റോറിയമായ പ്രിയദർശിനി പ്ലാനറ്റോറിയം തിരുവനന്തപുരത്ത് വരുന്നത്.
ജ്യോതിശാസ്ത്രപരമായ വിവിധ ഷോകൾ,സൗരയൂഥം,നക്ഷത്രങ്ങൾ,ബഹിരാകാശ യാത്ര വിവരണം,അത്യാധുനിക സ്റ്റാർ പ്രൊജക്ടറുകൾ ഉപയോഗിച്ച് രാത്രി ആകാശം കൃത്രിമമായി സൃഷ്ടിക്കൽ,സ്കൂൾ,കോളേജ് വിദ്യാർത്ഥികൾക്ക് ജ്യോതിശാസ്ത്രത്തെക്കുറിച്ചുള്ള ക്ലാസുകൾ എന്നിവയും അക്കാലത്ത് ഇവിടെ നടന്നിരുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |