കരുനാഗപ്പള്ളി: നിയമസഭാ തിരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിൽ ബി.ജെ.പി വലിയ മുന്നേറ്റം നടത്തിയതായി നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇടതു-വലതു മുന്നണികൾ 2021 ലെ തിരഞ്ഞെടുപ്പിൽ നേടിയ വോട്ട് ഇക്കുറി നേടിയില്ല. 2016 ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി 19000 വോട്ടും 2021 ൽ 12000 വോട്ടും നേടിയ സ്ഥാനത്ത് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വി.എസ്.ജിതിൻദേവിലൂടെ 32121 വോട്ട് നേടി ശക്തി തെളിയിച്ചു. എൻ.ഡി.എ യുടെ പ്രവർത്തനം മണ്ഡലത്തിൽ ശക്തമാക്കാൻ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തും. വാർത്താ സമ്മേളനത്തിൽ വി.എസ്. ജിതിൻദേവ്, എൻ.ഡി.എ ചെയർമാൻ തൊടിയൂർ രാമചന്ദ്രൻ, മാലുമേൽ സുരേഷ് മണ്ഡലം പ്രസിഡന്റുമാരായ ആർ. മുരളി, ബിജു കിളിയാൻതറ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |