SignIn
Kerala Kaumudi Online
Friday, 08 May 2026 3.04 AM IST

പി.കെ.ശ്രീനിവാസൻ അനുസ്മരണം

Increase Font Size Decrease Font Size Print Page
photo
സി.പി.ഐ. നേതാവ് പി.കെ. ശ്രീനിവാസന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ യോഗം മുൻ എം.എൽ.എ. കെ. ആർ. ചന്ദ്രമോഹനൻ ഉദ്ഘാടനം ചെയ്യുന്നു. മുൻ മന്ത്രിമാരായ അഡ്വ. കെ രാജു, മുല്ലക്കര രത്നാകരൻ, സി.പി.ഐ. ജില്ലാ സെക്രട്ടറി പി.എസ്. സുപാൽ, നിയുക്ത എം.എൽ.എ. സി. അജയപ്രസാദ് തുടങ്ങിവർ സമീപം

അഞ്ചൽ: സി.പി.ഐ നേതാവും മുൻ എം.എൽ.എയുമായ പി.കെ. ശ്രീനിവാസന്റെ മുപ്പതാമത് ചരമവാർഷികത്തോടനുബന്ധിച്ച് ഏരൂരിൽ നടന്ന അനുസ്മരണ സമ്മേളനം മുൻ എം.എൽ.എ കെ ആർ. ചന്ദ്രമോഹനൻ ഉദ്ഘാടനം ചെയ്തു. സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉത്തമ മാതൃതയായിരുന്നു പി.കെ. ശ്രീനിവാസൻ എന്ന് കെ.ആർ. ചന്ദ്രമോഹനൻ പറഞ്ഞു. മുൻ മന്ത്രി മുല്ലക്കര രത്നാകരൻ, മുൻ മന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗവുമായ അഡ്വ. കെ. രാജു. സി.പി.ഐ ജില്ലാ സെക്രട്ടറിയും പി.കെ. ശ്രീനിവാസന്റെ മകനുമായ പി.എസ്.സുപാൽ, നിയുക്ത എം.എൽ.എ സി. അജയപ്രസാദ്, മറ്റ് നേതാക്കളായ ലിജു ജമാൽ, എ. മന്മഥൻ നായർ, എസ്. വേണുഗോപാൽ, കെ.സി. ജോസ്, എസ്. സന്തോഷ്, വി.പി. ഉണ്ണിക്കൃഷ്ണൻ, ഹരി വി.നായർ, അഡ്വ. ലെനു ജമാൽ തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തി.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.