കൊച്ചി: ശസ്ത്രക്രിയയില്ലാതെ കരൾ രോഗം ഭേദമായി നാല് വയസുകാരൻ ഇമ്മാനുവേൽ ആസ്റ്റർ മെഡ്‌സിറ്റിയിലെ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു. ആലപ്പുഴ സ്വദേശി കെന്നഡിയുടെയും മേരി ജോസഫിന്റെയും മകനാണ് ഇമ്മാനുവേൽ.
പനിയിലായിരുന്നു രോഗത്തുടക്കം. പരിശോധനകളിൽ കരൾ രോഗം തിരിച്ചറിഞ്ഞു. ആന്തരിക അവയവങ്ങൾ ഒന്നൊന്നായി തകരാറിലായി. ആലപ്പുഴയിലെ ആശുപത്രി കരൾ മാറ്റിവയ്‌ക്കൽ നിർദ്ദേശിച്ചപ്പോൾ പെയിന്റിംഗ് തൊഴിലാളിയായ കെന്നഡി മകനെ ആസ്റ്ററിൽ എത്തിച്ചു.
അബോധാവസ്ഥയിലായ കുട്ടിയുടെ ലക്ഷണങ്ങൾ പീഡിയാട്രിക് ന്യൂറോളജിസ്റ്റായ ഡോ. ഡേവിഡ്‌സൺ ദേവസ്യ ശ്രദ്ധിച്ചു. കരൾ മാറ്റിവയ്‌ക്കേണ്ടതില്ലെന്നും തലച്ചോറിനെ ബാധിക്കുന്ന 'ഇൻഫെക്ഷൻ ട്രിഗേർഡ് എൻസെഫലോപ്പതി" എന്ന അവസ്ഥയാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. രണ്ടുമാസം നീണ്ട തീവ്രപരിചരണത്തിനൊടുവിൽ ഇമ്മാനുവേൽ ജീവിതത്തിലേക്ക് പിച്ചവച്ചു. മരുന്നുകളിലൂടെ കരളിന്റെയും വൃക്കയുടെയും പ്രവർത്തനങ്ങൾ പൂർവസ്ഥിതിയിലായി. അപസ്മാരവും നിയന്ത്രണവിധേയമായതോടെ ആശുപത്രി വിടാൻ ഒരുങ്ങുകയാണ് ഇമ്മാനുവേൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |